ആര് ഭരിച്ചാലും അധികാരമേറ്റാലും ഉത്തര കൊറിയയുടെ മുഖ്യ ശത്രു അമേരിക്ക തന്നെയെന്ന് കിം ജോങ് ഉന്‍
World News
ആര് ഭരിച്ചാലും അധികാരമേറ്റാലും ഉത്തര കൊറിയയുടെ മുഖ്യ ശത്രു അമേരിക്ക തന്നെയെന്ന് കിം ജോങ് ഉന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th January 2021, 8:18 am

സോള്‍: തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കിമ്മിന്റെ പ്രഖ്യാപനം.

നേരത്തെയും അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ രംഗത്തുവന്നിരുന്നു.

2018 ജൂണില്‍ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രപും തമ്മില്‍ നടന്ന ചരിത്രപ്രധാനമായ ഉച്ചകോടിക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മില്‍ വെല്ലുവിളികള്‍ തുടര്‍ന്നിരുന്നു.

അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ ശത്രുവാണെന്ന പ്രഖ്യാപനത്തിലൂടെ അമേരിക്കയുമായി തുടര്‍ന്നും നല്ല ബന്ധത്തിലായിരിക്കില്ല എന്ന സൂചനയാണ് കിം നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അധികാരത്തില്‍ ആര് വന്നാലും ഉത്തരകൊറിയയ്ക്കെതിരായ നയത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ബൈഡന്റെ പേര് പരാമര്‍ശിക്കാതെ കിം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, താന്‍ നടപ്പാക്കിയ സാമ്പത്തികവികസനപദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി സമ്മതിച്ച് കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു. യു.എസ്. പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന സാഹചര്യത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ആദ്യ പടിയായിട്ടായിരുന്നു കിമ്മിന്റെ തുറന്നുപറച്ചല്‍ എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അമേരിക്കയുമായി തുടര്‍ന്നും സഹകരിക്കില്ലെന്നാണ് സ്വീകരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: US Is North Korea’s “Biggest Enemy”, Says Kim Jong Un: Report