വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197 നെതിരെ 228 വോട്ടിനാണ് ഇംപീച്ച് മെന്റ് പ്രമേയം പാസാക്കിയത്.
അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെതിരെ പ്രമേയം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം പ്രമേയം ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ പാസായാല്‍ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കുകയുള്ളൂ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനപ്രതിനിധി സഭയില്‍ പാസായ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ശിക്ഷ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യാം. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ശിക്ഷ വിധിക്കാം.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായ ഘട്ടമാണ് ഇനി വരാന്‍ പോവുന്നത്. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ പാസായില്ലെങ്കിലും 2020 നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ കാര്യമായി ബാധിക്കും.
ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഗൂഡാലോചനയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിന് വഴിവെച്ചത്.
കഴിഞ്ഞ ജൂലൈ 25 ന് ട്രംപ് സെലന്‍സ്‌കിയുമായി നടത്തിയ രഹസ്യ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെതിരെയും അദ്ദേഹത്തിന്‍രെ മകനെതിരെയും അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇരുവരും ഉക്രൈന്‍ ഗ്യാസ് കമ്പനിയില്‍ ഉദ്യോഗസ്ഥരായിരുന്നു. അന്വേഷണം നടത്താത്ത പക്ഷം ഉക്രൈന് നല്‍കുന്ന സൈനിക പിന്തുണ പിന്‍വലിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.