'വംശഹത്യയുടെ ഇടനാഴി'; യു.എസ് ട്രേഡര്‍ ജോ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം
World News
'വംശഹത്യയുടെ ഇടനാഴി'; യു.എസ് ട്രേഡര്‍ ജോ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2024, 10:27 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ഗ്രോസറി ഭീമനായ ട്രേഡര്‍ ജോ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ആവസാനിപ്പിക്കണമെന്ന് ആവശ്യം.

US grocery giant Trader Joe’s urged to drop Israeli products

ഫെമിനിസ്റ്റ് ഗ്രാസ്‌റൂട്ട് ഓര്‍ഗനൈസേഷനായ കോഡ് പിങ്കാണ് ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തത്. 12,000ലധികം ആളുകളാണ് യു.എസ് ഭീമന്‍ സ്ഥാപനത്തോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇസ്രഈല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ബിസിനസ് സമ്പ്രദായങ്ങളോടുള്ള പ്രതിബദ്ധത ഇല്ലാതാക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ട്രേഡര്‍ ജോ അന്താരാഷ്ട്ര നിയമങ്ങളെയും ഫലസ്തീനികളുടെ അവകാശങ്ങളെയും മാനിക്കണമെന്നും കോഡ് പിങ്ക് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോരാടുന്ന ബി.ഡി.എസ് പ്രസ്ഥാനത്തിന്റെ ഭാഗമാണ് കോഡ് പിങ്കിന്റെ ആഹ്വാനം.

US grocery giant Trader Joe’s urged to drop Israeli products

കോഡ് പിങ്കിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് ബഹിഷ്‌കരണാഹ്വാനം. ഇസ്രഈലി ഫെറ്റ ചീസ്, ബാംബ പഫ്ഡ് പീനട്ട് സ്‌നാക്ക്‌സ്, ഡോറോട്ട് ഫ്രോസണ്‍ ഗാര്‍ലിക് ക്യൂബ്‌സ് എന്നീ ഉത്പന്നങ്ങള്‍ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അടുത്തിടെ ട്രേഡര്‍ ജോയുടെ ബ്രാഞ്ചില്‍ നിന്ന് ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘വംശഹത്യയുടെ ഇടനാഴി’ എന്ന് വിശേഷിപ്പിച്ചാണ് ഉപയോക്താക്കള്‍ ഇസ്രഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്. മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ നാലോടെ ട്രേഡര്‍ ജോക്കെതിരായ പ്രതിഷേധം കനപ്പിക്കാനാണ് കോഡ് പിങ്ക് പദ്ധതിയിടുന്നുണ്ട്.

ഇസ്രഈല്‍ അനുകൂല നിലപാടിന്റെ പേരില്‍ ഒന്നിലധികം ആഗോള കമ്പനികള്‍ ബഹിഷ്‌കരണം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രേഡര്‍ ജോക്കെതിരെ പ്രതിഷേധം ഉയരുന്നത്.

നേരത്തെ ബഹിഷ്‌കരണാഹ്വാനം നേരിട്ട സ്റ്റാര്‍ബക്‌സിന്റെ വില്‍പനയില്‍ മൂന്ന് തവണയാണ് ഇടിവ് സംഭവിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആഗോളവില്‍പനയില്‍ സ്റ്റാര്‍ബക്‌സ് ഏഴ് ശതമാനം ഇടിവ് നേരിട്ടു.

സ്റ്റാര്‍ബക്‌സിന് പുറമെ മക്‌ഡൊണാള്‍ഡ്‌സ്, സാറ, ടാറ്റ തുടങ്ങിയ ബിസിനസ് ഭീമന്മാരും ബഹിഷ്‌കരണാഹ്വാനം നേരിട്ടിരുന്നു.

Content Highlight: US grocery giant Trader Joe’s urged to drop Israeli products