| Tuesday, 19th September 2017, 7:34 am

'മേഖല യുദ്ധത്തിലേക്കോ'; ഉത്തര കൊറിയക്ക് മുകളില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: മിസൈല്‍ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ ആയുധ ശേഷി അമേരിക്കയെ കാണിക്കാനിറങ്ങിയ ഉത്തരകൊറിയക്ക് മറുപടിയുമായി അമേരിക്ക. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക മേഖലയെ യുദ്ധഭീതിയിലേക്ക് നയിച്ചത്.


Also Read: യേശുദാസിന് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ അനുമതി


ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പും തങ്ങളുടെ വിലക്കും ലംഘിച്ച ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായാണ് യുദ്ധവിമാനങ്ങള്‍ അമേരിക്ക രംഗത്തിറക്കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്ന നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് കൊറിയയുടെ ആകാശത്ത് കൂടി യു.എസ് പറത്തിയത്.

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് മറുപടിയായാണ് യുദ്ധവിമാനങ്ങളുടെ രംഗപ്രവേശം. എഫ്- 35ബി വിഭാഗത്തില്‍പെട്ട നാല് സ്റ്റെല്‍ത്ത് വിമാനങ്ങളും രണ്ട് ബി-1 ബി യുദ്ധവിമാനങ്ങളുമാണ് യു.എസ് മേഖലയില്‍ പറത്തിയത്. അമേരിക്കന്‍ വിമാനങ്ങള്‍ക്കൊപ്പം ദക്ഷിണ കൊറിയയുടെ നാല് എഫ്-15കെ വിമാനങ്ങളും മേഖലയിലൂടെ പറന്നു.


Dont Miss: ഈ സുന്ദരി ഒരു കേന്ദ്ര മന്ത്രിയാണ്


തങ്ങളുടെ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു സൈനികാഭ്യാസമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ബ്രിക്‌സ് കൗണ്‍സിലിനു ശേഷവും ഉത്തര കൊറിയ അമേരിക്കയുടെ വിലക്കുകള്‍ ലംഘിച്ച് ആണവായുധ പരീക്ഷണം തുടര്‍ന്നിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടെയായിരുന്നു ഈ പരീക്ഷണം.

We use cookies to give you the best possible experience. Learn more