വാഷിംഗ്ടണ്‍: യു.എസില്‍ വിദ്യാലയത്തില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. കണക്ടിക്കട്ട് സ്റ്റേറ്റിലെ ന്യൂ ടൗണിലെ സാന്‍ഡി ഹുക്ക് പ്രാഥമിക സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സമയം, രാത്രി എട്ടു മണിയോടെയാണ് സംഭവം. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്‌കൂളില്‍ നിന്നു കുട്ടികളെയും അധ്യാപകരെയും മാറ്റുകയായിരുന്നു.[]
ഇരുപതു കാരനായ അക്രമി റ്യാന്‍ ലാന്‍സ സ്‌കൂളിനകത്ത് നടത്തിയ വെടിവെപ്പില്‍ തന്റെ അമ്മയും, പ്രിന്‍സിപ്പാളും സൈക്കോളജിസ്റ്റും കുട്ടികളും ഉള്‍പ്പെടെ 28 പേരെയാണ് കൊന്നൊടുക്കിയത്. അക്രമി ആദ്യം തന്നെ വെടിവെച്ചത് ടീച്ചര്‍ കൂടിയായ തന്റെ അമ്മയാണ്. രണ്ട് പിസ്റ്റളുകള്‍ ഉപയോഗിച്ചാണ് സ്‌കൂളിനകത്ത് അക്രമം നടത്തിയത്.
അക്രമം രടത്തിയ തോക്കുധാരിയെ നേരത്തെ വധിച്ചതായി അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
2007ല്‍ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ 32 പേര്‍ മരിക്കാനിടയായ വെടിവെപ്പിനുശേഷം യു.എസ്സില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണിത്. ഇക്കൊല്ലം ഇതിനുമുമ്പും സ്‌കൂളുകളില്‍ വെടിവെപ്പുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച വെടിവെപ്പു നടന്ന സാന്‍ഡി ഹൂക് സ്‌കൂള്‍ ഉന്നതനിലവാരമുള്ള സ്ഥാപനമാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാംതരം വരെയായി അറുന്നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു