വാഷിംഗ്ടണ്‍: യു.എസ് സംസ്ഥാനമായ വിര്‍ജിനയിലെ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടം.
വിര്‍ജീനിയ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ റിപബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായുമായ ഗ്ലന്‍ യങ്കിന്‍ വിജയിച്ചു.
ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ടെറിക്കോലിഫിനെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ യങ്കിന്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഏറ്റ തിരിച്ചടിയായാണ്
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തെ വിലയിരുത്തുന്നത്.
വധശിക്ഷ റദ്ദാക്കല്‍, കഞ്ചാവ് നിയമവിധേയമാക്കല്‍, ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങളില്‍ ഇളവ്, പൊലീസ് വകുപ്പില്‍ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര എന്നിവ ഉള്‍പ്പെടെ, വിര്‍ജിനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെമോക്രാറ്റുകള്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു.
എന്നാല്‍, സ്‌കൂളുകളെച്ചൊല്ലിയുള്ള സാംസ്‌കാരിക യുദ്ധ പോരാട്ടങ്ങള്‍ നടക്കുന്ന സ്ഥലമായ വിര്‍ജിനിയയില്‍ സ്‌കൂളുകളിലെ വംശീയവാദമായിരുന്നു യങ്കിന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍നിര്‍ത്തിയ കാര്യം.