വാഷിംഗ്ടണ്‍: അവസാന മണിക്കൂറുകളില്‍ ലീഡ് നില മാറ്റി മറിച്ചു കൊണ്ട് ജോ ബൈഡന് മുന്നേറ്റം. സ്വിംഗ് സ്‌റ്റേറ്റുകളില്‍ വിസ്‌കോന്‍സിനില്‍ ജോ ബൈഡന്‍ വിജയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
BREAKING Wisconsin Elections Commission Administrator says on @NBCNews: “All of the ballots have been counted.” Joe Biden has won Wisconsin by 20,697 votes.
— Chris D. Jackson (@ChrisDJackson) November 4, 2020
വിസ്‌കോന്‍സിന്‍ ഇലക്ഷന്‍ കമ്മീഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തു വിട്ട വിവര പ്രകാരം വിസ്‌കോന്‍സിനില്‍ ജോ ബൈഡന്‍ 20,697 വോട്ടുകള്‍ക്ക് ജയിച്ചു. ഫലപ്രഖ്യാപനം ഉടനെ പുറത്തു വരുമെന്നാണ് സൂചന.
2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ 30000 വോട്ടുകള്‍ക്കായിരുന്നു വിസ്‌കോന്‍സിനില്‍ ട്രംപ് തോല്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായിരിക്കും വിസ്‌കോന്‍സിനിലെ വിജയം. 10 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് വിസ്‌കോന്‍സിനുള്ളത്. മറ്റൊരു നിര്‍ണായക സംസ്ഥാനമായ മിഷിഗണിലും ട്രംപിനെ തള്ളി ബൈഡന്‍ ലീഡ് തുടരുകയാണ്.