| Friday, 21st December 2018, 10:53 am

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ദിം മാറ്റിസ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

സിറിയയില്‍ നിന്നുള്ള പിന്‍മാറ്റം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് വന്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടിയാലോചന ഇല്ലാതെ ട്രംപ് സ്വയം എടുത്ത തീരുമാനമെന്നാണ് വിമര്‍ശനം. ആ സാഹചര്യത്തിലാണ് ട്രംപിന്റെ വിശ്വസ്ഥനായ മാ്‌റിസിന്റെ പിന്‍മാറ്റം.

ALSO READ: ജൂലിയന്‍ അസാന്‍ജിന് പിന്തുണയുമായി ഇടത് ജര്‍മന്‍ എം.പിമാര്‍

സഖ്യകക്ഷികളോടുള്ള സമീപനവും പ്രതിരോധനയവും സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയാണ് മാറ്റിസ് രാജി നല്‍കിയത്. വിശദാംശങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു.

ട്രംപിന്റെ നിലപാടിനോട് യോജിച്ച ആളാണ് ഈ സ്ഥാനത്തിന് അര്‍ഹന്‍. അദ്ദേഹത്തിന് അങ്ങനെ ഒരാളെ നിയമിക്കാന്‍ അവകാശമുണ്ട്. അതുകൊണ്ടാണ് രാജി-മാറ്റിസ് രാജിക്കത്തില്‍ വിശദീകരിച്ചു.

പുതിയ സെക്രട്ടറിയെ ഇതുവരെ നിയമിച്ചിട്ടില്ല. മുന്‍ മറൈന്‍ കോര്‍പ്‌സ് ജനറലായിരുന്ന മാറ്റിസ് യു.എസിന്റെ ഇരുപത്തിയാറാമത് പ്രതിരോധ സെക്രട്ടറിയാണ്.

We use cookies to give you the best possible experience. Learn more