| Wednesday, 30th October 2024, 8:56 pm

കഴിഞ്ഞ വർഷം മാത്രം യു.എസ് തിരിച്ചയച്ചത് 1,100 ഇന്ത്യക്കാരെ; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അനധികൃതമായി യു.എസിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 1,100 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചതായി റിപ്പോർട്ട്. ആഭ്യന്തര സുരക്ഷാ വകുപ്പിലെ (ഡി.എച്ച്.എസ് ) മുതിർന്ന ഉദ്യോഗസ്ഥൻ ആണ് വിവരം പുറത്ത് വിട്ടത്. അടുത്ത കാലത്തായി യു.എസിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2023-24 കാലയളവിൽ ചാർട്ടർ, വാണിജ്യ വിമാനങ്ങൾ വഴി 1,100 ഇന്ത്യൻ പൗരന്മാരെ ഡിപ്പാർട്ട്മെൻ്റ് നാടുകടത്തിയതായി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഇവർ രാജ്യത്ത് അനധികൃതമായി തങ്ങുകയാണെന്ന് ഡി.എച്ച്.എസ് അറിയിച്ചു

ഡി.എച്ച്.എസിലെ ബോർഡർ ആൻഡ് ഇമിഗ്രേഷൻ പോളിസി അസിസ്റ്റൻ്റ് സെക്രട്ടറി റോയ്‌സ് മുറെ, ആണ് വിവരം പുറത്ത് വിട്ടത്. ഒരു വെർച്വൽ ബ്രീഫിങ്ങിനിടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഒക്‌ടോബർ 22ന് ചാർട്ടർ ഫ്‌ളൈറ്റ് വഴി തിരിച്ചയച്ച ഇന്ത്യൻ പൗരന്മാരുടെ ഏറ്റവും പുതിയ ബാച്ചിൽ പ്രായപൂർത്തിയായവർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി യു.എസ് ഇന്ത്യൻ സർക്കാരുമായുള്ള പ്രവർത്തന ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ന്യൂദൽഹിയിൽ നിന്ന് ഇതുവരെ ലഭിച്ച സഹകരണത്തിൽ വളരെ സന്തോഷമുണ്ടെന്നും മുറെ പറഞ്ഞു.

അമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും കൂടുതൽ ആളുകൾ യു.എസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഇന്ത്യയിൽ നിന്നാണ് അത്തരം ശ്രമങ്ങൾ കൂടുതൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: US deported over 1,000 Indians for staying illegally in 12 months

We use cookies to give you the best possible experience. Learn more