വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ യുവജനങ്ങള്‍ക്കായി ഒരുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്ന അഫ്ഗാന്‍ വിദ്യാര്‍ഥിക്ക് അമേരിക്കന്‍ എംബസി വിസ നിഷേധിച്ചു. നസ്റത്തുള്ള എല്‍ഹാം എന്ന പതിനേഴുകാരനാണ് വിസ നിഷേധിച്ചതു മൂലം ലോകത്തിലെ നൂറു രാജ്യങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനാകാതെ പോയത്.
‘ഇത് വളരെ അന്യായമായ കാര്യമായാണ് ഞാന്‍ കാണുന്നത്. അഭയാര്‍ഥി പ്രശ്നങ്ങളുടെ പേരില്‍ എന്റെ രാജ്യത്തെ ഒന്നാകെ വേര്‍തിരിക്കുകയാണ്. ലോകത്തിന്റെ മറ്റൊരു പ്രശ്നം പരിഹരിക്കുന്നതിനു ശ്രമിക്കുന്ന ഒരാള്‍ എന്നതിനേക്കാള്‍ എന്നെയും ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തുന്നു.’- എല്‍ഹാം പറയുന്നു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്നെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമെന്തെന്നാല്‍ ഉദ്യോഗസ്ഥന്‍ താന്‍ കൊണ്ടു വന്ന രേഖകള്‍ നോക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ അധികം സമയം ചെലവഴിച്ചില്ല എന്നതാണെന്നും എല്‍ഹാം പറയുന്നു.
ഉച്ചകോടിയില്‍ യുദ്ധമേഖലകളിലെ വനനശീകരണവും മീഥെയ്ന്‍ വാതക പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും ചര്‍ച്ചയാക്കാനിരിക്കെയായിരുന്നു എല്‍ഹാം. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ മിഹ്തര്‍ലാം എന്ന ഉള്‍പ്രദേശത്ത വസിക്കുന്ന എല്‍ഹാം ലാഖ്മാന്‍ പീസ് വോളന്റിയര്‍മാര്‍ എന്ന സംഘടനയുെട നടത്തിപ്പുകാരനാണ് ഒപ്പം തന്റെ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വര്‍ക്ഷോപ്പുകളും എടുക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
7000 അപേക്ഷകരില്‍ നിന്നാണ് 100 പേരെ സമിതി തെരെഞ്ഞെടുത്തത്. ഇതില്‍ 86 പേരുടെ വിസ അപേക്ഷ മാത്രമാണ് സ്വീകരിക്കപ്പെട്ടത്. സമ്മിറ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ചയാണ് നടക്കുക. 2015 ല്‍ ഒപ്പുവെച്ച പാരീസ് ക്ലൈമറ്റ് അഗ്രിമെന്റ് എന്ന കരാര്‍ നിയമങ്ങള്‍ പാലിക്കാന്‍ സമ്മിറ്റില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടും.