| Friday, 5th April 2019, 12:43 pm

പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ എണ്ണമെടുത്ത് അമേരിക്ക; കുറവില്ലെന്ന് കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ പക്കലുള്ള എഫ്-16 യുദ്ധവിമാനം തകര്‍ത്തു എന്ന ഇന്ത്യയുടെ അവകാശവാദത്തിന് വിരുദ്ധമായി അമേരിക്കയുടെ കണ്ടെത്തല്‍. പാകിസ്ഥാന് അമേരിക്ക നല്‍കിയ എഫ്-16 വിമാനങ്ങളുടെ എണ്ണം എടുത്തപ്പോള്‍ അതില്‍ ഒന്നും നഷ്ടപെട്ടില്ലെന്ന് തെളിഞ്ഞതായി അമേരിക്കയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രസ്തുത വെളിപ്പെടുത്തല്‍ ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമ സേനയുടെ അവകാശവാദത്തിനെതിരാണെന്ന് ഫോറിന്‍ പോളിസി മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ ലോക്ഹീഡ് മാര്‍ട്ടിന് ആണ് നിര്‍മിക്കുന്നത്. സംഭവത്തിന് ശേഷം തങ്ങളുടെ കൈവശമുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണം നേരിട്ടു വന്നെടുക്കാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നുതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read ആ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് എന്റെ അമ്മാവനാണ്; ഇതിലും ഭേദം കഠാരയെടുത്ത് കക്കാന്‍ ഇറങ്ങുന്നതായിരുന്നു: യു.ഡി.എഫ് പോസ്റ്ററിനെതിരെ യുവാവ്

പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച എ.എം.ആര്‍.എ.എ.എം മിസ്സൈലിന്റെ അവശിഷ്ടങ്ങള്‍ തെളിവായി കാണിച്ചു കൊണ്ടായിരുന്നു എഫ്-16ന്റെ ഉപയോഗം ഇന്ത്യ സ്ഥിരീകരിച്ചത്. എ.എം.ആര്‍.എ.എ.എം മിസ്സൈലുകള്‍ വഹിക്കാനുള്ള ശേഷി എഫ്-16നു മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

നേരത്തെ പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദങ്ങളെ തള്ളി അന്താരാഷ്ട്ര മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാലാക്കോട്ടിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചു കൊണ്ടായിരുന്നു മാധ്യമങ്ങളുടെ രംഗത്തെത്തിയത്.

Image Credits: Reuters

We use cookies to give you the best possible experience. Learn more