ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആയി. ഇറ്റലിയില്‍ ഒറ്റ ദിവസം 969 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ ഇതുവരെ കൊവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 9134 ആയി. 86000 ത്തോളം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായി. ഒരുലക്ഷത്തിനാലായിരം പേര്‍ക്കാണ് ശനിയാഴ്ച രാവിലെ വരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1700 പേര്‍ മരിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നൂറു ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ അമേരിക്കയില്‍ നിര്‍മിക്കപ്പെടുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനാലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4858 പേരാണ് സ്‌പെയിവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം 595800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 131000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.