ന്യൂയോര്‍ക്ക്: 16 പേര്‍ കൊല്ലപ്പെട്ട ഗാസ-ഇസ്രഈല്‍ കലാപത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവന യു.എസ് തള്ളി. ഗാസയിലെ വിഷയത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു കാട്ടി ഐക്യരാഷ്ട്ര സഭയുടെ നീക്കം യു.എസ് തടയുകയായിരുന്നു.
Also read: അവധിക്കാലത്ത് കുട്ടികള്‍ കളിക്കട്ടെ, പഠനം വേണ്ട; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
കൗണ്‍സിലിലെ അറബ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന കുവൈത്താണ് ഗാസയില്‍ “സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം” ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന അവതരിപ്പിച്ചത്. ഡ്രാഫ്റ്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. “സമാധാനപരമായ പ്രതിഷേധത്തിനായുള്ള അവകാശം” വീണ്ടും ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഈ നീക്കത്തിനോട് ആദ്യ ഘട്ടത്തില്‍ പ്രതികരിക്കാതിരിക്കുകയും തുടര്‍ന്ന് അന്വേഷണം ആവശ്യമില്ലെന്നുകാട്ടി എതിര്‍ക്കുകയുമാണ് യു.എസ് ചെയ്തത്.
Also Read: സി.ബി.എസ്.ഇക്ക് പിന്നാലെ എഫ്.സി.ഐ പരീക്ഷാ പേപ്പറും ചോര്‍ത്തി: മദ്ധ്യപ്രദേശില്‍ 50 പേര്‍ അറസ്റ്റില്‍
അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഗാസ നടത്തിയ പ്രതിഷേധ പ്രകടനം ഇസ്രഈല്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് കലാപമാരംഭിച്ചത്. സംഭവത്തില്‍ 16 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 758 പേരെ ജീവനോടെ അഗ്നിക്കിരയാക്കുകയായിരുന്നു.
Watch DoolNews Video: അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ