| Tuesday, 8th October 2019, 11:59 am

ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനം; ചൈനയ്‌ക്കെതിരെ നടപടിയുമായി യു.എസ്, ചൈനയുടെ സാങ്കേതിക സഹായികളായ 28 കമ്പനികള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ചൈനയിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ നടപടിയുമായി യു.എസ്. ചൈനയിലെ 28 ടെക്‌നോളജി കമ്പനികള്‍ക്ക് യു.എസ് ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തി. വിലക്കു പ്രകാരം ഈ കമ്പനികള്‍ക്ക് വാഷിംഗ്ടണിന്റെ അനുമതി ഇല്ലാതെ യു.എസിന്റെ ടെക്‌നോളജികല്‍ പ്രൊഡക്ട്‌സ് വാങ്ങാന്‍ പറ്റില്ല.

ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ ചൈനയുടെ ഫേസ് റെക്കകിനിഷന്‍, രഹസ്യ നീരീക്ഷണ വിദ്യ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്ന കമ്പനികളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉയിഗുര്‍ മുസ്‌ലിങ്ങളെ ജയിലിലടച്ചതിലും ഇവരെ രഹസ്യ നിരീക്ഷണവലയത്തിലാക്കിയതിലും പ്രധാന പങ്കു വഹിച്ചവരാണ് ഈ കമ്പനികള്‍ എന്നാണ് യു.എസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഫേസ് റെക്കകിനിഷന്‍ ടെക്‌നോളജിയിലും രഹസ്യ നിരീക്ഷണ സാങ്കേതികവിദ്യയ്ക്കും പേരുകേട്ട കമ്പനികളായ ഹിക് വിഷന്‍, ദാഹ്വാ ടെക്‌നോളജി, മെഗ്വി ടെക്‌നോളജി, സെന്‍സ് ടൈം എന്നിവയുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ കമ്പനികളിലുണ്ട്.യു.എസ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് മെയ് മാസത്തില്‍ ചൈനയിലെ ടെക്‌നോളജി ഭീമനായ ഹുവായ്ക്കും യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉയിഗുര്‍ മുസ്‌ലിങ്ങള്‍ വസിക്കുന്ന സിന്‍ജിങ്കില്‍ നിരവധി നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ ഇതു വരെ കൊണ്ടുവന്നത്. ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാന്‍ വേണ്ടി പാഠശാലകള്‍ എന്ന പേരില്‍ ജയിലറകളില്‍ അടച്ച നടപടി യു.എന്നിന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാസി തടവറകള്‍ക്ക് തുല്യമാണ് ഉയിഗുര്‍ മുസ്‌ലിങ്ങള്‍ക്കായുള്ള പാഠശാല എന്നാണ് നേരത്തെ യു.എസ് പ്രതികരിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക്.

We use cookies to give you the best possible experience. Learn more