ന്യൂദല്‍ഹി: മീടു വെളിപ്പെടുത്തലുകളില്‍ കുടുങ്ങി കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ച എം.ജെ അക്ബര് തന്നെ ബലാത്സംഗം ചെയ്തു എന്ന് യു.എസ് മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യവെ അക്ബര്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് യു.എസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയുടെ വെളിപ്പെടുത്തല്‍. വാഷിംങ്ടണ്‍ പോസ്റ്റിലാണ് പല്ലവി തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചത്.
“22ാം വയസ്സില്‍ ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യാനാരംഭിച്ചപ്പോള്‍ അക്ബര്‍ അവിടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. അക്ബറിന്റെ ഭാഷാചാതുര്യവും പദങ്ങളുടെ ഉപയോഗവും അമ്പരപ്പിക്കുന്നതായിരുന്നു. അതിനാല്‍ അയാളുടെ വ്യംഗ്യമായ അശ്ലീലപ്രയോഗങ്ങളും പഠനത്തിന്റെ ഭാഗമായി ഞാന്‍ കാര്യമാക്കിയില്ല”- പല്ലവി പറയുന്നു
“പെട്ടന്നുതന്നെ എനിക്ക് പത്രത്തിന്റെ ഒപ്പീനിയന്‍ എഡിറ്റോറിയല്‍ എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചു. എന്നാല്‍ ഇതിനു ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു”- പല്ലവി കുറിപ്പില്‍ പറയുന്നു.
“ഒരു ദിവസം ഞാന്‍ എന്റെ എഴുത്തുകള്‍ അക്ബറിനെ കാണിച്ചപ്പോള്‍ അയാള്‍ എന്നെ അഭിനന്ദിച്ച പെട്ടന്നെന്നെ ചുംബിക്കാന്‍ ശ്രമിച്ചു. ഞാനുടന്‍ തന്നെ കുതറിമാറി ഓഫീസില്‍ നിന്നും പുറത്തുവന്നു”- ആദ്യമായി താന്‍ അക്ബറില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് പല്ലവി പറയുന്നു.
ആര്‍.ബി.ഐയിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ വിമര്‍ശിച്ച് ഐ.എം.എഫ്
“പിന്നീട് താജ് ഹോട്ടലില്‍ വെച്ച് ഞാന്‍ ചെയ്ത ലേയൗട്ടുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അയാള്‍ എന്നെ മുറിയിലേക്കുവിളിച്ചു. അന്നും അയാളെന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ അയാള്‍ എന്റെ മുഖത്ത് മാന്തുകയും പോറലേല്‍പിക്കുകയും ചെയ്തു.
പിന്നീട് ഒരു സ്റ്റോറി ചര്‍ചെയ്യാന്‍ അയാളെ ജയ്പൂരില്‍ വച്ച് കാണേണ്ടി വന്നു. അന്ന് എന്നെ അയാള്‍ ബലാത്സംഘം ചെയ്തു. ഞാന്‍ ചെറുക്കാന്‍ ശ്രമിച്ചു, എങ്കിലും അയാള്‍ ശാരീരികമായി ശക്തനായിരുന്നു”- പല്ലവി പറയുന്നു.
വരാന്‍ പോകുന്നത് ബി.ജെ.പിക്കെതിരായ ബദല്‍; നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ചന്ദ്രബാബു നായിഡു
“അന്ന് എന്ത് കൊണ്ടെനിക്ക് അയാളോട് പോരാടാനായില്ല? മറ്റെല്ലാ അര്‍ത്ഥത്തിലും ഞാനൊരു പോരാളിയായിരുന്നു. അയാള്‍ക്ക് എന്റെമേല്‍ എങ്ങനെ ഇത്ര അധികാരം പ്രയോഗിക്കാന്‍ പറ്റി എന്നെനിക്കറിയില്ല. അയാള്‍ എന്നെക്കാള്‍ ശക്തനായതു കൊണ്ടാണോ? അയാളെപ്പോലൊരാളില്‍ നിന്നും ഇത്തരമൊരു പ്രവര്‍ത്തി ഞാന്‍ പ്രതീക്ഷിക്കാത്തതു കൊണ്ട് അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ കഴിയാഞ്ഞിട്ടാണോ? എന്റെ ജോലിയെക്കുറിച്ച് ആലോചിച്ചിട്ടാണോ, അതോ ആത്മാര്‍തരായ എന്റെ മാതാപിതാക്കളോട് ഇതിനെക്കുറിച്ചെങ്ങനെ പറയും എന്നാലോചിച്ചിട്ടാണോ. ഞാന്‍ എന്നെത്തന്നെ വെറുത്തിരുന്നു എന്നെനിക്കറിയാം. ഓരോ ദിവസവും ഞാന്‍ അല്‍പാല്‍പമായി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു”- തന്റെ അന്നത്തെ നിസ്സഹായാവസ്ഥയെക്കുറിച്ച് പല്ലവി പറയുന്നു.
20 മുന്‍സഹപ്രവര്‍ത്തകരാണ് ഇതുവരെ അക്ബര്‍ തങ്ങളെ പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇതിന് തുടക്കം കുറിച്ച പ്രിയാ രമണിക്കെതിരെ അക്ബര്‍ അപകീര്‍ത്തി കേസ് കൊടുത്തിട്ടുണ്ട്.