| Friday, 28th June 2024, 1:37 pm

സിറിയയിലെ യു.എസ് പിന്തുണയുള്ള കുർദിഷ് ഗ്രൂപ്പുകൾ കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: സിറിയയിലെ യു.എസ് പിന്തുണയുള്ള കുർദിഷ് ഗ്രൂപ്പുകൾ കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾ. കുർദിഷ് ഭൂരിപക്ഷ സേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സും ഭീകര സംഘടനയായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) തീവ്രവാദ യുവജന വിഭാഗമായ പാട്രിയോട്ടിക് റവല്യൂഷണറി യൂത്ത് മൂവ്‌മെന്റും വടക്ക്-പടിഞ്ഞാറൻ സിറിയയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു

Also Read: റോഡ് സൈഡിൽ അവന്റെ ഫ്ലക്സ് ഉയർന്നു നിൽക്കുന്നു അതും പ്രേമിച്ചുകൊണ്ട്, എനിക്ക് ശരിക്കും അഭിമാനം തോന്നി: റോഷൻ മാത്യു

സിറിയയിലെ കുർദിഷ് സേനകളും അവരുടെ അനുബന്ധ പോരാളികളും 2023 ൽ 231 കുട്ടികളെ അവരുടെ സായുധ റാങ്കിലേക്ക് ബലമായി ഉൾപ്പെടുത്തിയതായി കഴിഞ്ഞ മാസം യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

2018 ൻ്റെ തുടക്കം മുതൽ അന്താരാഷ്ട്ര നിരീക്ഷകർ സായുധ ഗ്രൂപ്പുകളുടെ റിക്രൂട്ട്മെൻ്റിൽ കുട്ടികളെ ഉൾപെടുത്തുന്നതായുള്ള തുടർച്ചയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കുർദിഷ് ഭൂരിപക്ഷ സേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ്, ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ യു.എസിൻ്റെ പ്രധാന പങ്കാളിയായാണ് ഉയർന്നു വന്നത്.

എസ്.ഡി.എഫ് കുർദിഷ് നേതൃത്വത്തിലുള്ളതാണ്, എന്നാൽ സിറിയക് ക്രിസ്ത്യാനികൾ, അർമേനിയക്കാർ, അറബ് അംഗങ്ങൾ എന്നിവരും അതിൻ്റെ അണികളിൽ ഉൾപ്പെടുന്നു. ഈ വംശീയ വിഭാഗങ്ങളിൽ പലതും സ്വന്തം ആളുകളെ രംഗത്തിറക്കുന്നു. 2022 , 2023 കാലഘട്ടങ്ങളിലായി കുട്ടികളെ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്തതായി ഒരു അന്താരാഷ്ട്ര സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.

അന്താരാഷ്ട്ര സർക്കാരിതര സംഘടനകൾ പറയുന്നത് അനുസരിച്ച് കുർദിഷ് സേനയിൽ നിന്ന് റിക്രൂട്ട് ചെയ്ത കുട്ടികൾക്ക് ഇറാഖിലെ പർവ്വത നിരകളിൽ പരിശീലനം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാല സൈനികരെ വൻ തോതിൽ ഇവർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

അന്താരാഷ്ട്ര ഉടമ്പടികളും മുന്നറിയിപ്പുകളും വക വെക്കാതെ കുട്ടികളുടെ റിക്രൂട്മെന്റ് നടപടികൾ തുടരുന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾക്ക് പരിഹാരം കാണാനും ഫലപ്രദമായ അടിയന്തിര ഇടപെടലുകളിലേക്ക് ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യവും ഈ റിപ്പോർട്ടുകൾ അടിവരയിടുന്നു.

Content Highlight: US-backed Kurdish groups in Syria continue to recruit child soldiers, report says

We use cookies to give you the best possible experience. Learn more