സനാ: ഗസയിലെ ഫലസ്തീനികൾക്ക് പിന്തുണ നൽകുന്നതിൽ യെമനിലെ നഗരങ്ങളിൽ വീണ്ടും ആക്രമണങ്ങൾ നടത്തി അമേരിക്കയുടെയും ബ്രിട്ടനിന്റെയും സേനകൾ. വ്യാഴാഴ്ച പുലർച്ചെ യെമനിലെ പടിഞ്ഞാറൻ പ്രവിശ്യകളായ സഅദ, ഹുദൈദ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടന്നതായി രാജ്യത്തെ അൽ മസീറ ടെലിവിഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.
അതേസമയം യു.എസ് സെൻട്രൽ കമാൻഡായ സെൻ്റ്‌കോം അമേരിക്കൻ വ്യോമാക്രമണം യെമനിലെ ആളില്ലാ ഡ്രോണുകൾ പ്രതിരോധിച്ചതായി പ്രസ്താവനയിൽ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനെതിരെയുള്ള ആക്രമണം യു.എസ് നേവി കപ്പലുകൾക്കും വ്യാപാര കപ്പലുകൾക്കും ഭീഷണി ഉയർത്തുന്നതായും സെൻ്റ്‌കോം പറഞ്ഞു.
യെമനിലെ പ്രാദേശിക വാർത്താ സ്രോതസുകളുടെ റിപ്പോർട്ടുകൾ രാജ്യത്ത് ബോംബാക്രമണം നടത്തിയ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബഹ്‌റൈനിലെ യു.എസ് സൈനിക താവളത്തിൽ നിന്നാണ് പറന്നതെന്ന് വാദം ഉയർത്തുന്നുണ്ട്.
വ്യാഴാഴ്ച അമേരിക്കൻ വാണിജ്യ കപ്പലിന് നേരെ ഹൂത്തികൾ വീണ്ടും ആക്രമണം നടത്തിയുരുന്നു. കെ.ഒ.ഐ എന്ന കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂത്തികളുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരീ അറിയിച്ചു.
ചെങ്കടലിൽ യെമൻ തീരത്തോട് ചേർന്ന് അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെ നിരവധി മിസൈലുകൾ ഉതിർത്ത് മണിക്കൂറുകൾക്കകമാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്.