വാഷിംഗ്ടണ്‍: യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് എഡ്യുക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്ന് അമേരിക്കയും ഈസ്രാഈലും പിന്മാറി. യുനെസ്‌കോ തുടര്‍ച്ചയായി ഇസ്രാഈല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു അമേരിക്ക സംഘടനയില്‍ നിന്നും പിന്മാറിയത്.
ഇസ്രാഈലിനെതിരായ യുനെസ്‌കോയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റമെന്ന് യു.എസ്. വിദേശകാര്യവക്താവ് ഹെതര്‍ നൗവേര്‍ട്ട് പറഞ്ഞു. തൊട്ടുപിന്നാലെ പ്രസ്താവനയുമായെത്തിയ ഈസ്രാഈല്‍ അമേരിക്കയുടെ തീരുമാനം ധീരവും ധാര്‍മ്മികവും ആണെന്നു പറഞ്ഞു. യുനെസ്‌കോ ബുദ്ധിശൂന്യതയുടെ കളമായി തീര്‍ന്നെന്നും ഇസ്രാഈല്‍ ആരോപിച്ചു.
യുനെസ്‌കോയില്‍ നിന്നു പിന്മാറുള്ള യു.എസ് തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച യുനെസ്‌കോ മേധാവി ഐറിന ബൊകോവ “യു.എന്‍ കുടുംബത്തിനും സംഘടനയുടെ ബഹുസ്വരതയ്ക്കും നഷ്ടമുണ്ടാക്കുന്നതാണ്” അമേരിക്കയുടെ പിന്മാറ്റമെന്ന് പറഞ്ഞു.
നേരത്തെ സംഘടനയില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് 2011 മുതല്‍ യുനെസ്‌കോയ്ക്കുള്ള സഹായധനം യു.എസ്. റദ്ദാക്കിയിരുന്നു. പലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
ജറുസലേമിലെ അധിനിവേശശക്തിയായി ഇസ്രയേലിനെ കണക്കാക്കുന്ന പ്രമേയം ഇക്കൊല്ലം മേയില്‍ യുനെസ്‌കോ പാസാക്കിയിരുന്നു. ജറുസലേമിന്റെ “സ്വഭാവവും അവസ്ഥയും” മാറ്റുന്നതരത്തിലുള്ള ഒരു നടപടിയും പാടില്ലെന്നും സംഘടന തീരുമാനം എടുത്തിട്ടുണ്ടായിരുന്നു ഇതും യു.എസിനെ കടുത്ത തീരുമാനത്തിലേക്ക് നയിക്കാന്‍ കാരണമായി.
യുനെസ്‌കോയുടെ തുടക്കം മുതല്‍ അംഗരാജ്യമായ യു.എസ്. രണ്ടാംതവണയാണ് സംഘടനയില്‍ നിന്ന് വിട്ടുപോകുന്നത്. സംഘടനയുടെ ചില നയങ്ങള്‍ യു.എസിനെതിരാണെന്നുപറഞ്ഞ് 1984-ലായിരുന്നു ആദ്യ പിന്മാറ്റം. റൊണാള്‍ഡ് റീഗന്‍ യു.എസ്. പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് 2002-ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കാലത്താണ് അമേരിക്ക സംഘടനയിലേക്ക് തിരികെയത്തുന്നത്. നിലവില്‍ 195 അംഗങ്ങളും എട്ട് അസോസിയേറ്റ് അംഗങ്ങളുമാണ് യുനെസ്‌കോയിലുള്ളത്. അമേരിക്കയുടെ