വാഷിങ്ടൺ: ഗസയിലെ ഇസ്രഈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രഈൽ എംബസിക്ക് മുമ്പിൽ സ്വയം തീകൊളുത്തി മരിച്ച് യു.എസ് സൈനികൻ.
ഗുരുതരമായ പരിക്കുകളോടെ ആരോൺ ബുഷ്നൽ എന്ന 25കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാഷിങ്ടണിലെ അഗ്നിശമന സേന അറിയിച്ചു.
സാമൂഹ്യ മാധ്യമമായ ട്വിച്ചിലൂടെ ബുഷ്നൽ ലൈവ് വീഡിയോ സ്ട്രീം ചെയ്തുവെന്നും തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് വംശഹത്യയോട് സന്ധി ചെയ്യാനില്ലെന്ന് വിളിച്ചുപറഞ്ഞതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീ കൊളുത്തിയശേഷം തറയിൽ വീഴുന്നത് വരെ അദ്ദേഹം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബർ ഏഴിന് ഗസൽ ഇസ്രയിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രഈൽ എംബസിക്ക് നേരെ വിവിധതരം പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഡിസംബറിൽ അറ്റ്ലാൻഡയിലെ ഇസ്രഈലി കൗൺസിലേറ്റിനു മുമ്പിൽ ഒരു പ്രതിഷേധക്കാരി സ്വയം തീകൊളുത്തിയിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഒരു ഫലസ്തീനി പതാകയും കണ്ടെത്തിയിരുന്നു.
ഇസ്രഈലി ആക്രമണത്തിൽ ഇതുവരെ 30,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
CONTENT HIGHLIGHT: US airman sets himself on fire outside Israel embassy to protest ‘genocide’