ന്യൂയോര്‍ക്ക്: ഉയിഗര്‍ മുസ്‌ലിങ്ങളെ ചൈനയിലേക്ക് നാടുകടത്താനുള്ള സൗദി നീക്കത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍.
ന്യൂനപക്ഷ വിഭാഗമായ ഉയിഗര്‍ മുസ്ലിം കമ്യൂണിറ്റിയില്‍ പെട്ട നാല് പേരെ ചൈനയിലേക്ക് നാടുകടത്താനുള്ള സൗദിയുടെ നീക്കം തടയണമെന്നാണ് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.
ന്യൂയോര്‍ക്കിലെ സൗദി അറേബ്യ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്ലക്കാര്‍ഡുകള്‍ പിടിച്ചുള്ള പ്രതിഷേധം. ന്യൂയോര്‍ക്കിന് പുറമെ യു.എസിലും കാനഡയിലുമായി മൂന്ന് നഗരങ്ങളിലായായിരുന്നു ഞായറാഴ്ച പ്രതിഷേധം നടന്നത്.
ചൈനയിലേക്ക് നാടുകടത്തപ്പെടുന്നതോടെ ഉയ്ഗര്‍ മുസ്ലിങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
അന്താരാഷ്ട്ര നിയമപ്രകാരം, ബലം പ്രയോഗിച്ച് ഉയിഗര്‍ മുസ്ലിങ്ങളെ നാടുകടത്താനുള്ള അവകാശം സൗദിക്കില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രസ്താവന നടത്തി.
Content Highlights: US activists demand Saudi Arabia halt deportation of Uyghurs to China