|

ഉത്തമവില്ലനില്‍ ആന്‍ഡ്രിയക്കും പൂജക്കും ഒപ്പം കമലിന്റെ നായികയായി ഉര്‍വശിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം ഉത്തമവില്ലനിലെ നായികമാരുടെ എണ്ണം സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

കമലിനൊപ്പം വിശ്വരൂപത്തില്‍ അഭിനയിച്ച പൂജാ കുമാറും ആന്‍ഡ്രിയ ജെര്‍മിയയുമാണ് ചിത്രത്തിലെ നായികമാര്‍ എന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമൊപ്പം മലയാളത്തിന്റെ പ്രിയതാരം ഉര്‍വശി കൂടി ചിത്രത്തില്‍ കമലിന്റെ നായികയായി വരും എന്നാണ് പുതിയ വാര്‍ത്ത.

ഉത്തമവില്ലനില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഉത്തമന്‍ എന്നു പേരുള്ള എട്ടാം നൂറ്റാണ്ടിലെ നാടകകലാകാരനായും മനോരഞ്ജന്‍ എന്ന 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന സിനിമാതാരവുമായാണ്  ചിത്രത്തില്‍ കമല്‍  പ്രത്യക്ഷപ്പെടുന്നത്.

ഇതില്‍ മനോരഞ്ജന്റെ ഭാര്യയുടെ വേഷമാണ് ഉര്‍വശി ചെയ്യുന്നത്. മനോരഞ്ജന്റെ കാമുകിയായി ആന്‍ഡ്രിയയും ഉത്തമന്റെ ജോഡിയായി പൂജയും പ്രത്യക്ഷപ്പെടും.

മരിയാനിലൂടെ പ്രശസ്തയായ പാര്‍വ്വതി മേനോനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും കമലിന്റേത് തന്നെയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.