| Monday, 19th February 2024, 1:35 pm

ബാലകൃഷ്ണയുടെ പുതിയ സിനിമയില്‍ ദുല്‍ഖറും ഉണ്ടോ? സൂചനയുമായി നടിയുടെ ട്വീറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തെലുങ്ക് നടനാണ് ബാലകൃഷ്ണ. പഴയകാല സൂപ്പര്‍താരവും ആന്ധ്രയിലെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി. രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. താരത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാനവേഷത്തില്‍ ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ആ റൂമറുകള്‍ക്ക് ബലം നല്‍കിക്കൊണ്ട് ചിത്രത്തിലെ നടി ഉര്‍വശി റൗട്ടേലയുടെ എക്‌സ് കുറിപ്പ് വന്നിരിക്കുകയാണ്.

സിനിമയുടെ ഷൂട്ടിങിനിടെ തന്റെ പിറന്നാള്‍ ആഘോഷിച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ദുല്‍ഖറിനെയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതാണ് റൂമറുകള്‍ക്ക് ബലം നല്‍കിയിരിക്കുന്നത്. കിങ് ഓഫ് കൊത്തക്ക് ശേഷം മലയാളത്തില്‍ പുതിയ സിനികളൊന്നും അനൗണ്‍സ് ചെയ്യാത്ത ദുല്‍ഖര്‍ ഇപ്പോള്‍ അന്യഭാഷകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്.

വാത്തിക്ക് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍, മണിരത്‌നം-കമല്‍ ഹാസന്‍ ഒന്നിക്കുന്ന തഗ് ലൈഫ്, സൂരറൈ പോട്രിന് ശേഷം സൂര്യയും സുധാ കൊങ്കരയും ഒന്നിക്കുന്ന സൂര്യ43, റാണാ ദഗ്ഗുബട്ടി നിര്‍മിക്കുന്ന കാന്താ എന്നിവയാണ് ദുല്‍ഖറിന്റേതായി അനൗണ്‍സ് ചെയ്ത സിനിമകള്‍. ഇതിന് പുറമെയാണ് ബാലകൃഷ്ണയുടെ സിനിമയിലും താരം ഉണ്ടെന്നുള്ള റൂമറുകള്‍ വരുന്നത്.

വാള്‍ട്ടര്‍ വീരയ്യക്ക് ശേഷം ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമക്ക് എന്‍.ബി.കെ109 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. അനിമലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ബോളിവുഡ് സൂപ്പര്‍താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നത്. ബോബിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ബാലകൃഷ്ണയുടെ സഹോദരന്റെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Urvasi Rautela mentioned Dulquer in a tweet of Balakrishna’s new movie

Latest Stories

We use cookies to give you the best possible experience. Learn more