മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി ഒരുപോലെ അഭിനയിച്ചിട്ടുള്ള താരമാണ് ഉർവശി.
മമ്മൂട്ടിയും മോഹൻലാലും കഠിനധ്വാനം ചെയ്തിട്ടാണ് ഈ പ്രായത്തിലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതെന്ന് ഉർവശി പറയുന്നു. മോഹൻലാലിനൊക്കെ ഒരുപാട് ഭക്ഷണം കഴിക്കണമെന്ന ആഗ്രഹമുണ്ടാവുമെന്നും ഇരുവരും മികച്ച നടന്മാരാണെന്നും ഉർവശി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ഉർവശി.
‘മമ്മൂക്കയും ലാലേട്ടനുമൊക്കെ എത്ര കഠിനനാധ്വാനം ചെയ്താണ് ഈ പ്രായത്തിലും ആരോഗ്യം സൂക്ഷിക്കുന്നത്. നമുക്കതിൽ അരോചകമായിട്ട് തോന്നുന്നില്ലല്ലോ.
ഒരു യുവ നടന്റെ ജോഡിയായി ഞാൻ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ അതിനുള്ള രീതിക്ക് മര്യാദക്ക് നടക്കണ്ടേ. അതല്ലേ അതിന്റെയൊരു സത്യം.
ഞാൻ സാമ്പാറും ചോറും മീൻകറിയുമെല്ലാം കുഴച്ച് ഇവിടെ ഇങ്ങനെ ഇരിക്കുകയാണെങ്കിൽ വല കാര്യവും ഉണ്ടോ. അപ്പോൾ അവരുടെ ഒരു അർപ്പണ ബോധം ആലോചിച്ച് നോക്ക്. എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടാവും.
പ്രത്യേകിച്ച് ലാലേട്ടന്. ലാലേട്ടൻ പൊതുവെ തടി വെക്കുന്ന പ്രകൃതകാരനാണ്. എന്തെല്ലാം ചെയ്തിട്ടായിരിക്കും ശരീരം ഇങ്ങനെ സൂക്ഷിച്ച് കൊണ്ടുപോവുന്നത്. അവർ രണ്ട് പേരും ഏറ്റവും മികച്ച നടന്മാരാണ്. അവരെ അങ്ങനെ കാണാൻ നമ്മൾ ആഗ്രഹിക്കുന്നു,’ ഉർവശി പറയുന്നു.
Content Highlight: Urvashy Talk About Mammootty And Mohanlal