മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച ചിത്രത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. താന്‍ ആദ്യം ഈ സിനിമ റിജക്ട് ചെയ്തതിന്റെ കാരണം പറയുകയാണ് ഉര്‍വശി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘നല്ല സ്‌ക്രിപ്റ്റും നല്ല ഡയറക്ടറുമാണെങ്കില്‍ ആര് അഭിനയിച്ചാലും ആ സ്‌ക്രിപ്റ്റ് വര്‍ക്കാകും. പക്ഷെ പരിചിത മുഖങ്ങളിലൂടെയും പ്രത്യേകിച്ച് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ആര്‍ട്ടിസ്റ്റുകളിലൂടെയും ആണെങ്കില്‍ ആ കഥ പറയാന്‍ എളുപ്പമാകും. ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ എളുപ്പമുണ്ടാകും.
ഇപ്പോഴും ജഗതി ശ്രീകുമാര്‍ എന്ന നടന്‍ വന്ന് നിന്നാല്‍ നമ്മള്‍ മനസിനെ ചിരിക്കാന്‍ തയ്യാറെടുപ്പിക്കാറുണ്ട്. ഇനി ബാബു ആന്റണിയെ ഒരു പടത്തില്‍ കാണുകയാണെങ്കില്‍ അവന്‍ ഫൈറ്റ് ചെയ്യുമെന്ന് നമ്മുക്ക് അറിയാം. എല്ലാവരെയും ഇടിച്ച് ശരിയാക്കിയെടുക്കും. കാരണം അവന്‍ ശരിക്കുമൊരു ഫൈറ്ററാണ്.
ഒരു ആര്‍ട്ടിസ്റ്റിനെ കാണുമ്പോള്‍ ആളുകള്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. ഞാന്‍ ഉള്ളൊഴുക്ക് ആദ്യം റിജക്ട് ചെയ്തത് അതിന്റെ സ്‌ക്രിപ്റ്റ് കാരണമല്ല. എന്നെ പ്ലസന്റായി കാണാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗമുള്ളത് കൊണ്ടാണ്. ഇടയ്‌ക്കൊന്നു കരയാമെന്നതേയുള്ളൂ. അല്ലാതെ കുറേ വര്‍ഷങ്ങളായി എന്നെ അതില്‍ നിന്ന് മാറി കാണാന്‍ ആരും താത്പര്യപ്പെടുന്നില്ല.
ഞാന്‍ ആ റീസണാണ് അന്ന് ക്രിസ്റ്റോയോട് പറഞ്ഞത്. ക്രിസ്റ്റോ പ്ലീസ്, എന്നെ ഇങ്ങനെ കാണാന്‍ ആരും ഇഷ്ടപ്പെടുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. നെഗറ്റീവായ കഥാപാത്രം ചെയ്യുന്നത് പ്രശ്‌നമല്ല. എന്നാല്‍ കൂടുതല്‍ ടെന്‍ഷന്‍ നല്‍കുന്ന കഥാപാത്രം ചെയ്യാന്‍ പ്രയാസമാണ്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Why She Initially Reject Ullozhukku Movie