മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഏത് തരം കഥാപാത്രവും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള മലയാളത്തിലെ ഒരേയൊരു നടന്‍ ശ്രീനിവാസനാണെന്ന് ഉര്‍വശി പറഞ്ഞു. എത്ര ചെറിയ വേഷമാണെങ്കിലും തന്നെക്കൊണ്ട് കഴിയും വിധം ആ വേഷം ഗംഭീരമാക്കാന്‍ ശ്രീനിവാസന് സാധിക്കുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ഒരു മുത്തശ്ശി ഗദ എന്ന സിനിമയില്‍ അവസാനത്തെ ഒരു സീനില്‍ മാത്രം വന്ന് നായികയുടെ കൈയില്‍ നിന്ന് തെറിയും കേട്ട് അടിയും വാങ്ങിപ്പോകുന്ന വേഷം വേറൊരു സീനിയര്‍ നടനും ചെയ്യാന്‍ ധൈര്യം കാണിക്കില്ലെന്നും ഉര്‍വശി പറഞ്ഞു. ശ്രീനിവാസനെ മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യം അതാണെന്നും ശ്രീനിവാസന്റ ഹ്യൂമര്‍ സെന്‍സും അപാരമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
അത്തരമൊരു വേഷം ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടുമെന്ന ചിന്തയൊന്നും ശ്രീനിവാസനില്ലെന്നും ഒരു നടന്‍ എന്ന നിലയില്‍ അതാണ് യഥാര്‍ത്ഥ ആത്മവിശ്വാസമെന്നും ഉര്‍വശി പറഞ്ഞു. അതെല്ലാം കാണുമ്പോഴാണ് അദ്ദേഹത്തോട് റെസ്‌പെക്ടും ആരാധനയും തോന്നുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഫ്‌ളവേഴ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഏത് തരം കഥാപാത്രമായാലും അത് തനിക്ക് ചെയ്യാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം ശ്രീനിയേട്ടനില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എത്ര ചെറിയ റോളാണെങ്കിലും അത് തനിക്ക് ചെയ്യാന്‍ പറ്റുമെന്നും അത് ഗംഭീരമാക്കാന്‍ കഴിയുമെന്നും നല്ല ബോധ്യം അദ്ദേഹത്തിന് ഉണ്ട്. ഒരു മുത്തശ്ശി ഗദ എന്ന സിനിമയില്‍ ലാസ്റ്റ് ഒരൊറ്റ സീനില്‍ മാത്രമേ പുള്ളി വരുന്നുള്ളൂ. നായികയുടെ അടുത്ത് നിന്ന് തെറിയും കേട്ട് അടിയും വാങ്ങുന്ന റോളാണ് അത്.
ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടനും ആ റോള്‍ ചെയ്യില്ല. ഇങ്ങനെയൊരു വേഷം ചെയ്താല്‍ തന്റെ ഇമേജ് പോകുമോ എന്ന ചിന്തയൊന്നും ശ്രീനിയേട്ടനില്ല. മറ്റ് നടന്മാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു കാര്യമാണ് അത്. അതുപോലെ ശ്രീനിയേട്ടന്റെ ഹ്യൂമര്‍ സെന്‍സും അപാരമാണ്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about Sreenivasan and his characters