സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. പത്താം വയസില്‍ 1979ല്‍ കതിര്‍മണ്ഡപം എന്ന സിനിമയിലൂടെ ബാലതാരമായാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ജയഭാരതിയുടെ മകളായിട്ടാണ് ഉര്‍വശി ആ ചിത്രത്തില്‍ അഭിനയിച്ചത്.
അതേവര്‍ഷം തന്നെയായിരുന്നു സായൂജ്യം എന്ന സിനിമയും പുറത്തിറങ്ങിയത്. ജയഭാരതി, എം.ജി. സോമന്‍, ജയന്‍, തിക്കുറിശ്ശി എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ ഉര്‍വശി ഒരു പാട്ട് സീനില്‍ അഭിനയിച്ചിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്തതിന്റെ അനുഭവം പറയുകയാണ് നടി. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘വിടരുന്ന മൊട്ടുകള്‍ എന്ന സിനിമക്ക് തൊട്ടുമുമ്പ്, ഒരു സിനിമയില്‍ പാട്ട് സീനില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതില്‍ എന്റെ അനിയന്‍ കുറച്ച് വലിയ സീനില്‍ അഭിനയിച്ചിട്ടുണ്ട്. അതിലെ പാട്ട് സീന്‍ വേണമെങ്കില്‍ ഇപ്പോഴും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഞാനൊരു പ്രോഗ്രാമില്‍ ഇരിക്കുമ്പോള്‍ അവര് അതില്‍ ആ പാട്ട് പ്ലേ ചെയ്തിരുന്നു.
‘കാലിത്തൊഴുത്തില്‍ പിറന്നവനെ’ എന്ന് തുടങ്ങുന്ന ഒരു അനാഥാലയത്തിലെ പാട്ടായിരുന്നു അത്. അതിനായിട്ട് എന്റെ സ്‌കൂളില്‍ നിന്നും കല്‍പന ചേച്ചിയുടെ സ്‌കൂളില്‍ നിന്നുമൊക്കെ കുറേയാളുകളെ വിളിച്ചിരുന്നു. പക്ഷെ എന്നെയും അനിയനെയും മാത്രം പിന്നില്‍ പ്രൊജ്ക്ട് ചെയ്ത് നിര്‍ത്തി. അത് അച്ഛനോടുള്ള അടുപ്പം കാരണമായിരുന്നു.
എന്റെ അച്ഛന്‍ ആ സംവിധായകനെ കുറേ ചീത്ത പറഞ്ഞു. ‘നീ എന്തോ പറഞ്ഞിട്ടാണ് കുഞ്ഞ് വീണത്’ എന്ന് സംവിധായകനോട് പറഞ്ഞിട്ട് അദ്ദേഹം എന്നെയും തോളിലിട്ട് പുറത്തേക്ക് പോയി. ആ സമയം ഞാനും എന്റെ ഇളയ അനിയനും കൊച്ചനിയനും ഒരുപോലെ കരയുകയായിരുന്നു. അവിടെയുള്ള പിള്ളേരും കരയാന്‍ തുടങ്ങി.
അവസാനം പുറത്തേക്ക് വന്ന സംവിധായകന്‍ അച്ഛന്റെ മുന്നില്‍ വെച്ചുതന്നെ എന്റെ അടുത്ത് വന്നിട്ട് ഞാന്‍ മോളെ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ചു. ‘വേറെയൊരു അങ്കിള്‍ ഓണ്‍ എന്ന് പറഞ്ഞു’ എന്നായിരുന്നു എന്റെ മറുപടി. ‘ലൈറ്റിടാന്‍ പറഞ്ഞതാണ് മോളെ’ന്ന് പറഞ്ഞ് അന്ന് എന്നെ സമാധാനിപ്പിച്ചു. അങ്ങനെ ആ സീനൊക്കെ ഷൂട്ട് ചെയ്തു. അത് വലിയ ഒരു എക്‌സ്പീരിയന്‍സായിരുന്നു,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Sayoojyam Movie Scene