മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. സിനിമാപ്രേമികള്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും ഉര്‍വശിയെ ആരാധിക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ടനായകന്മാരെ കുറിച്ച് പറയുകയാണ് ഉര്‍വശി.
മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നതെന്നും എന്നാല്‍ എക്കാലത്തെയും തന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണെന്നും നടി പറയുന്നു. അതുകഴിഞ്ഞാല്‍ തിലകനും നെടുമുടി വേണുവുമാണ് തന്റെ ഇഷ്ടനടന്മാരെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
അയ്യപ്പനും കോശിയും സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ ചെയ്ത കഥാപാത്രം തന്നെ ശരിക്കും ഞെട്ടിച്ചിരുന്നെന്നും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു. ഒപ്പം ഇന്നത്തെ തലമുറയിലുള്ള പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നടന്മാരാണെന്നും നടി പറഞ്ഞു.
‘ഇഷ്ടനായകന്‍ ആരാണെന്ന് ചോദിച്ചാല്‍, ഒരുപാട് പേരുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്.
താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടിമാര്‍ ആരാണെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. സിനിമാനടിമാരെ മൊത്തത്തില്‍ വളരെ മോശമായി സമൂഹം കണ്ടിരുന്ന സമയത്ത് പൊരുതി നിന്ന് അഭിനയിച്ച നിരവധി നടിമാരുണ്ടെന്നും അവരെല്ലാവരോടും തനിക്ക് മനസില്‍ വലിയ ആദരവാണെന്നും ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Prithviraj Sukumaran