| Thursday, 27th June 2024, 12:25 pm

ആ രജിനികാന്ത് ചിത്രങ്ങള്‍ക്ക് നല്‍കിയ പ്രൊമോഷനുകള്‍ എന്റെ പടത്തിന് കൊടുത്തില്ല; അദ്ദേഹമത് തിരിച്ചറിയാന്‍ വൈകി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ. രഞ്ജിത്തിന്റെ നിര്‍മാണത്തില്‍ 2024ലില്‍ പുറത്തിറങ്ങിയ ചിത്രമാണ് ജെ. ബേബി. സുരേഷ് മാരി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിനേശ്, മാരന്‍ എന്നിവരോടൊപ്പം മലയാളത്തിന്റെ ഉര്‍വശിയും ഒന്നിച്ചിരുന്നു. താരത്തിന്റെ ഗംഭീരമായ അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഈ സിനിമയിലേത്.

ഒരു അഭിനേതാവെന്ന നിലയില്‍ തമിഴില്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് പറയുകയാണ് ഉര്‍വശി. ഒപ്പം ജെ. ബേബിക്ക് പ്രൊമോഷനുകള്‍ കുറഞ്ഞു പോയതിനെ കുറിച്ചും താരം സംസാരിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു അനക്കമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇങ്ങനെയൊരു സിനിമ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. പാ. രഞ്ജിത്തിന്റെ ടീമാണെന്നും അറിയുന്ന കാര്യമാണ്. പിന്നെ പെട്ടെന്ന് ആ സിനിമയുടെ ചര്‍ച്ചകള്‍ കുറയുകയും സൈലന്റാകുകയും ചെയ്തു. പിന്നെ വളരെ പെട്ടെന്നായിരുന്നു ആ സിനിമയുടെ റിലീസ് നടക്കുന്നത്.

ഈ സിനിമ ഫാമിലി ഓഡിയന്‍സ് ഇങ്ങനെ ഏറ്റെടുക്കുമെന്ന് രഞ്ജിത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം കാലയും കബാലിയും പോലെയൊക്കെയുള്ള വലിയ സിനിമകള്‍ക്ക് കൊടുക്കുന്ന പ്രൊമോഷനുകളൊന്നും ഈ സിനിമക്ക് കൊടുത്തില്ല. വളരെ പെട്ടെന്നായിരുന്നു പടത്തിന്റെ റിലീസ് പോലും നടത്തിയത്. തിയേറ്ററില്‍ ആ സിനിമ വന്നപ്പോള്‍ ആളുകള്‍ അതിനെ വെല്‍ക്കം ചെയ്ത രീതി വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

Also Read: ബാംഗ്ലൂര്‍ ഡേയ്‌സ് കഴിഞ്ഞ് എല്ലാവരും ആ കാര്യം മറന്നു; ഞാന്‍ ഒരിക്കലും മറന്നിട്ടില്ല: പാര്‍വതി

തിയേറ്ററിലാണെങ്കില്‍ ഒരുപാട് ഫാമിലി ഓഡിയന്‍സെത്തി. പിന്നെ പ്രോമോഷന് വേണ്ടി ശ്രമിച്ചെങ്കിലും അപ്പോഴേക്കും സിനിമ അതിന്റെ രണ്ടാം ആഴ്ചയിലേക്ക് നടന്നിരുന്നു. ആമസോണില്‍ വന്നതിന് ശേഷമാണ് ഇത്രയും ഓഡിയന്‍സുള്ള സിനിമയായിരുന്നു അതെന്ന് അവര്‍ മനസ്സിലാക്കുന്നത്. എന്നെ സംബന്ധിച്ച് ഒരു അഭിനേതാവെന്ന നിലയ്ക്ക് തമിഴില്‍ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രമാണ് അത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About J Baby Movie And Pa Ranjith

We use cookies to give you the best possible experience. Learn more