Entertainment
മലയാളത്തില്‍ കിട്ടാത്ത പ്രശസ്തി അവള്‍ക്ക് ആ സൂര്യയുടെ സിനിമയിലൂടെ തമിഴില്‍ ലഭിച്ചു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 03:25 pm
Tuesday, 11th March 2025, 8:55 pm

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

അപര്‍ണയോടൊപ്പം സൂരറൈ പോട്രു എന്ന ചിത്രത്തില്‍ ഉര്‍വശിയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ അപര്‍ണ ബാലമുരളിയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. മലയാളത്തിലെ മറ്റെല്ലാ പുതിയ ആളുകളെയും പോലെ ടാലന്റുള്ള അഭിനേത്രിയാണ് അപര്‍ണയെന്ന് ഉര്‍വശി പറയുന്നു.

മലയാളത്തിലെ മറ്റെല്ലാ പുതിയ ആളുകളെയും പോലെ ടാലന്റുള്ള കുട്ടിയാണ് അപര്‍ണ – ഉര്‍വശി

മലയാള സിനിമകളില്‍പോലും ഇതുവരെ കിട്ടാത്ത എക്‌സ്‌പോഷറാണ് അപര്‍ണയ്ക്ക് സൂരറൈ പോട്രു എന്ന സിനിമയിലൂടെ ലഭിച്ചതെന്നും സൂര്യയോടൊപ്പം അതേ ലെവലില്‍ അപര്‍ണ പിടിച്ച് നിന്നതും ഗംഭീരമാണെന്ന് ഉര്‍വശി പറഞ്ഞു. മധുര പോലൊരു സ്ഥലത്തെ ഭാഷാശൈലിയില്‍ സ്വന്തമായി ഡബ്ബ് ചെയ്ത് അഭിനയിച്ചതാണ് അപര്‍ണയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

‘മലയാളത്തിലെ മറ്റെല്ലാ പുതിയ ആളുകളെയും പോലെ ടാലന്റുള്ള കുട്ടിയാണ് അപര്‍ണ. പുതിയ കുട്ടിയായൊന്നും തോന്നിയില്ല. വളരെ അടുപ്പത്തോടെയാണ് ഞങ്ങള്‍ സെറ്റില്‍ ഇടപെട്ടത്. അപര്‍ണയുടെ മലയാളപടങ്ങളും ഞാന്‍ കണ്ടിരുന്നു. നന്നായി ചെയ്യുന്നുണ്ട് അവള്‍.

മലയാള സിനിമകളില്‍പോലും ഇതുവരെ കിട്ടാത്ത എക്‌സ്‌പോഷറാണ് അപര്‍ണയ്ക്ക് സുരറൈ പോട്രില്‍ ലഭിച്ചത്

മലയാള സിനിമകളില്‍പോലും ഇതുവരെ കിട്ടാത്ത എക്‌സ്‌പോഷറാണ് അപര്‍ണയ്ക്ക് സുരറൈ പോട്രില്‍ ലഭിച്ചത്. ഇത്രയും ഗംഭീരമായി അഭിനയിച്ച സൂര്യയ്‌ക്കൊപ്പം അതേ ലെവലില്‍ അപര്‍ണ പിടിച്ചുനിന്നത് ഗംഭീരമായാണ് കണ്ടത്.

തമിഴ് നമുക്ക് അകലെയല്ലെങ്കിലും ഒരു അന്യഭാഷാ സിനിമയിലാണ് ഈ നേട്ടമെന്ന് ഓര്‍ക്കണം. മറ്റൊരു കാലഘട്ടത്തിലെ, മധുര പോലൊരു സ്ഥലത്തെ ഭാഷാശൈലിയില്‍ സ്വന്തമായി ഡബ്ബ് ചെയ്ത് അഭിനയിച്ചതാണ് അപര്‍ണ. അവള്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ച ചിത്രമാണ് സൂരറൈ പോട്രു,’ ഉര്‍വശി പറയുന്നു.

Content highlight: Urvashi talks about Aparna Balamurali