നടന്‍ മമ്മൂട്ടിയുടെ ഉള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ടെന്ന് പറയുകയാണ് ഉര്‍വശി. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും നടി പറയുന്നു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
നടന്‍ മമ്മൂട്ടിയുടെ ഉള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ടെന്ന് പറയുകയാണ് ഉര്‍വശി. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും നടി പറയുന്നു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
കോമഡിയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. കൊവിഡ് സമയത്ത് മൂക്കുത്തി അമ്മന്‍ എന്ന സിനിമ കണ്ട് മമ്മൂട്ടി തന്നെ വിളിച്ച് സംസാരിച്ചതിനെ കുറിച്ചും ഉര്‍വശി പറഞ്ഞു.
‘സഹപ്രവര്‍ത്തകരില്‍ പലരും നര്‍മ ബോധമുള്ളവരും ജീവിതത്തെ വളരെ ലൈറ്റായി കാണുന്നവരും ആണെങ്കില്‍ കൂടെയും, അത് പൊതുവായി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി.
‘തീര്‍ച്ചായായും തോന്നിയിട്ടുണ്ട്. അതിന് മമ്മൂക്ക ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ഉള്ളില്‍ എപ്പോഴും തമാശ പറയുന്ന ഒരു കുട്ടിയുണ്ട്. കൂടെ വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അത് അനുഭവമുണ്ട്. കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനാണ് മമ്മൂക്കക്ക് ഇഷ്ടം.
ബാക്കിയുള്ളതൊക്കെ കരിയറിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി ചെയ്യുന്നതാണ്. കൊവിഡിന് ഒ.ടി.ടിയില്‍ ആദ്യമായി സിനിമകള്‍ വന്നു തുടങ്ങിയ സമയമായിരുന്നു. അപ്പോള്‍ എന്റെ രണ്ട് പടങ്ങള്‍ ഇറങ്ങിയിരുന്നു. മൂക്കുത്തി അമ്മനും സൂരാരൈ പോട്രുമാണ് ആ സിനിമകള്‍.
പിന്നെയുള്ളത് ഒരു ആന്തോളജി ചിത്രമായിരുന്നു. മമ്മൂക്ക കൊവിഡ് സമയത്ത് എന്നെ വിളിച്ച് പറഞ്ഞത് മൂക്കുത്തി അമ്മനെ കുറിച്ചാണ്. ആ തമാശ പടം കണ്ടുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ആ മനസൊന്ന് ആലോചിച്ചു നോക്കൂ,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Says Mammootty Likes To Do Comedy Roles