Entertainment
മലയാള സിനിമയിലെ ആദ്യത്തെ ഓള്‍ റൗണ്ടര്‍ ഹീറോ അദ്ദേഹമാണ്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 09:30 am
Thursday, 30th January 2025, 3:00 pm

ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. മലയാള സിനിമയില്‍ ഓള്‍ റൗണ്ടറായി ആദ്യമായി വന്നത് കുഞ്ചാക്കോ ബോബന്‍ ആണെന്ന് ഉര്‍വശി പറയുന്നു. മലയാള സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യാന്‍ അറിയുന്ന നടനാണ് അദ്ദേഹമെന്നും ഉര്‍വശി പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ താന്‍ റിപ്പീറ്റായി കാണുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കോമഡിയും ഇമോഷണലും റൊമാന്‍സും അടക്കം ഏതുതരം കഥാപാത്രങ്ങളും കുഞ്ചാക്കോ ബോബന്‍ മനോഹരമായി ചെയ്യുമെന്നും എല്ലാം കൊണ്ടും അദ്ദേഹം ഒരു ഓള്‍ റൗണ്ടര്‍ ആണെന്നും ഉര്‍വശി പറഞ്ഞു. മഴവില്‍ അവാര്‍ഡ്സില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘മലയാള സിനിമയിലെ ഒരു ഓള്‍ റൗണ്ടര്‍ ഹീറോയായി ആദ്യമായി എന്റര്‍ ആയത് ചാക്കോച്ചനാണ് (കുഞ്ചാക്കോ ബോബന്‍). അദ്ദേഹമാണ് ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന നടന്‍. അതുകൊണ്ടുതന്നെ ഞാന്‍ ചാക്കോച്ചന്‍ അഭിനയിച്ച സിനിമയിലെ പാട്ടുകളെല്ലാം റിപ്പീറ്റായി കാണും.

കോമഡി ആകട്ടെ ഇമോഷണല്‍ ആകട്ടെ റൊമാന്റിക് ആകട്ടെ, ഏത് വേഷവും ചാക്കോച്ചന്‍ അത്രയും മനോഹരമായി ചെയ്യും. എല്ലാം കൊണ്ടും അദ്ദേഹം ഒരു ഓള്‍ റൗണ്ടര്‍ തന്നെയാണ്,’ ഉര്‍വശി പറയുന്നു.

Content highlight: Urvashi says Kunchacko Boban is the all rounder malayalam cinema