| Tuesday, 19th January 2021, 4:00 pm

ശില്‍പ്പിയായി അഭിനയിക്കണമെങ്കില്‍ ശില്‍പ്പമുണ്ടാക്കാന്‍ പഠിച്ചിട്ട് വരാം എന്ന് കരുതുന്ന ആളാണ് ആ നടന്‍; ഉര്‍വശി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. 2020ല്‍ ഉര്‍വശി അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സുധ കൊങ്കാരെ സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ഇഷ്ട നടന്‍മാരെക്കുറിച്ചും പറയുകയാണ് നാന മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി.

നടന്‍ കമലഹാസനെക്കുറിച്ചാണ് ഉര്‍വശി പറയുന്നത്. തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നടനാണ് കമലഹാസനെന്നും സിനിമയുടെ എല്ലാ മേഖലയിലും കൈവെയ്ക്കുന്ന മറ്റൊരു നടന്‍ ഇല്ല എന്നു തന്നെ പറയാമെന്നും ഉര്‍വശി പറഞ്ഞു.

‘തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും ഒക്കെയുള്ള കമലഹാസനോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കുവേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല. ഒരു ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിനുശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് കമലഹാസന്‍,’ ഉര്‍വശി പറയുന്നു.

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം ഒരുപാട് ഇഷ്ടമാണെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ മലയാള സിനിമയില്‍ എക്കാലത്തേയും തന്റെ ഇഷ്ടനടന്‍ ഭരത്‌ഗോപിയാണെന്നും ഉര്‍വശി പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസ്സിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഇല്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് ശക്തികളാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. ഉര്‍വശി പറയുന്നു.

താന്‍ ഗോപി മാമ എന്നാണ് ഭരത് ഗോപിയെ വിളിക്കുന്നതെന്നും ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് ഭരത് ഗോപിയെന്നും ഉര്‍വശി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Urvashi says about kamal haasans acting skill

We use cookies to give you the best possible experience. Learn more