മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും ഉര്‍വശി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു.
നിലവില്‍ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഇന്ന് പല നടന്മാരും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് വളരാനും സ്റ്റാര്‍ഡം ഉയര്‍ത്താനും ആക്ഷന്‍ റോളുകളാണ് ചെയ്യുന്നതെന്നും അത്തരം കാര്യങ്ങളൊന്നും ചെയ്യാതെ പാന്‍ ഇന്ത്യനായ നടന്‍ ഫഹദാണെന്നും ഉര്‍വശി പറഞ്ഞു. മറ്റുള്ള നടന്മാര്‍ സ്വയം ഹീറോയും സ്റ്റാറുമാണെന്ന് പറയുമ്പോള്‍ ഫഹദ് മാത്രം താനൊരു ആക്ടറാണെന്ന് പറയുകയാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ഫഹദല്ലാതെ മറ്റൊരു നടനും ആ കാര്യത്തിന് ധൈര്യപ്പെടില്ലെന്നും താന്‍ അങ്ങനെ കണ്ടിട്ടുള്ളത് അയാളെ മാത്രമാണെന്നും ഉര്‍വശി പറഞ്ഞു. മറ്റ് നടന്മാരില്‍ നിന്ന് ഫഹദിനെ വ്യത്യസ്തനാക്കുന്ന കാര്യം അതാണെന്നും ആക്ടര്‍ എന്നത് മാത്രമാണ് തന്റെ ഐഡന്റിറ്റി എന്ന് ഫഹദ് മാത്രമേ പറയുള്ളൂവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഇന്നത്തെ കാലത്ത് പല നടന്മാരു ആക്ഷന്‍ റോളുകള്‍ മാത്രം ചെയ്യുന്നത് അവരുടെ സ്റ്റാര്‍ഡം ഉയര്‍ത്താനും പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്താനും വേണ്ടിയാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ സ്റ്റാര്‍ഡം ഉയരുള്ളൂ എന്നാണ് അവരുടെ ചിന്ത. പക്ഷേ അതില്‍ നിന്ന് വ്യത്യസ്തനാണ് ഫഹദ് ഫാസില്‍. ആക്ഷന്‍ റോളുകള്‍ അധികം ചെയ്യാതെയാണ് ഫഹദ് ഇന്ന് കാണുന്ന പോപ്പുലാരിറ്റിയിലെത്തിയത്.
‘ഞാന്‍ സ്റ്റാറല്ല, എന്നെ ഒരു ആക്ടറായി കാണൂ’ എന്നാണ് ഫഹദ് പറയാറുള്ളത്. ഇന്നത്തെ നടന്മാരില്‍ അങ്ങനെ പറയാനുള്ള ധൈര്യം ഫഹദില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. മറ്റ് നടന്മാരില്‍ നിന്ന് അയാളെ വ്യത്യസ്തനാക്കുന്നത് ആ ഒരു കാര്യമാണ്. ഞാന്‍ പറയുന്നത് ഈ ജനറേഷനില്‍ ഉള്ള നടന്മാരെ പറ്റിയാണ്. റിയല്‍ പാന്‍ ഇന്ത്യന്‍ ആക്ടര്‍ ഫഹദ് എന്നാണ് എന്റെ അഭിപ്രായം,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi saying Fahadh Faasil is the real Pan Indian Actor