വിവിധ പ്രായത്തിലും സാഹചര്യത്തിലുമുള്ള അഞ്ച് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് ഹെര്‍. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
വിവിധ പ്രായത്തിലും സാഹചര്യത്തിലുമുള്ള അഞ്ച് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് ഹെര്‍. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഒരു മിനിട്ടും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ഉര്‍വശിയോടൊപ്പം പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
നടി ഉര്‍വശിക്കൊപ്പം മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്. പ്രതാപ് പോത്തന്‍ അവസാനമായി അഭിനയച്ച സിനിമ കൂടിയാണ് ഹെര്‍.
തിയേറ്റര്‍ റിലീസ് ഇല്ലാത്ത ചിത്രത്തിന്റെ വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ നവംബര്‍ 29 മുതല്‍ മനോരമ മാക്‌സിലൂടെയാണ്. എ.ടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം. തോമസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ച്ചന വാസുദേവാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ജോഷി പടമാടനും, അര്‍ച്ചനവാസുദേവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.
ഹെര്‍ സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍:
ഛായാഗ്രാഹകന്‍ – ചന്ദ്രു സെല്‍വരാജ്, എഡിറ്റര്‍ – കിരണ്‍ ദാസ്, കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിബു ജി. സുശീലന്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് – എം.ആര്‍. – രാജാകൃഷ്ണന്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍.
വി.എഫ്.എക്‌സ് – എഗ്ഗ് വൈറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുനില്‍ കാര്യാട്ടുകര, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, കാസ്റ്റിങ് & കമ്മ്യൂണിക്കേഷന്‍ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാര്‍ക്കറ്റിങ് ഡിസൈന്‍ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനര്‍ – ജിനു വി. നാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – വൈശാഖ് സി. വടക്കെവീട്, ടൈറ്റില്‍ ഡിസൈന്‍ – ജയറാം രാമചന്ദ്രന്‍, പോസ്റ്റര്‍ ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍.
Content Highlight: Urvashi’s Her Movie Teaser Out