| Wednesday, 18th October 2023, 1:57 pm

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം; നിര്‍മാണം 23 ഡ്രീംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വ്വശി, ഭാവന, പ്രിയ പി. വാര്യര്‍, അനഘ നാരായണന്‍, മാളവിക ശ്രീനാഥ് എന്നിവര്‍ക്കൊപ്പം ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ കൊച്ചിയില്‍ വെച്ച് നടന്നു. 23 ഡ്രീംസിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ ഖാദര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഇന്ദ്രജിത്ത് രമേശാണ്.

ലക്ഷ്മി പ്രകാശ് സഹനിര്‍മാതാവാണ്. അര്‍ജുന്‍ കൊളങ്ങാത്ത്, പോള്‍ വര്‍ഗീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

മണിയന്‍പിള്ള രാജു, അല്‍ത്താഫ് സലിം, നന്ദു, അഭിറാം രാധാകൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. ലിജോ പോള്‍ എഡിറ്റിങ്ങും ഇഫ്തി സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു.

കോസ്റ്റ്യൂം – സമീറ സനീഷ്, ആര്‍ട്ട് – സജീഷ് താമരശ്ശേരി, മേക്കപ്പ് – സജി കൊരട്ടി, ലൈന്‍ പ്രൊഡ്യൂസര്‍ – മഹിന്‍ഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – വിഷ്ണു രമേശ്, ഷിബിന്‍ പങ്കജ്, പ്രോജക്ട് ഡിസൈനര്‍ – പ്രണവ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ്സ കെ. എസ്തപ്പാന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് – അഖില്‍ വര്‍ഗീസ്, അരുണ്‍ വര്‍ഗീസ്, സ്റ്റില്‍സ് – രോഹിത് കെ. സുരേഷ്, പി.ആര്‍. – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, ഡിസൈന്‍ – ആനന്ദ് രാജേന്ദ്രന്‍.

Content Highlight: Urvashi and Bhavana’s new film starts

Latest Stories

We use cookies to give you the best possible experience. Learn more