മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. സിനിമക്ക് പുറത്ത് തന്റെ പ്രസ്താവനകള്‍ കൊണ്ട് എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ഉര്‍വശി. കുറച്ചുകാലം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നടനും സംവിധായകനുമായ ശ്രീനിവാസനെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ആ ലിസ്റ്റിലേക്ക് ശ്രീനിവാസന്റെ പേര് കൂടി ഉള്‍പെടുത്താന്‍ ഉര്‍വശി പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രസ്താവന ശ്രീനിവാസന് സൗന്ദര്യം ഇല്ലേ എന്ന് താന്‍ ചോദിച്ചുവെന്ന് പലരും വ്യാഖ്യാനിച്ചെന്നും താന്‍ ഉദ്ദേശിച്ച കാര്യം ആര്‍ക്കും മനസിലായില്ലെന്നും ഉര്‍വശി പറഞ്ഞു. സൗന്ദര്യം എന്നതിനെക്കുറിച്ച് തനിക്കുള്ളത് വ്യത്യസ്തമായ സങ്കല്‍പ്പമാണെന്നും താരം പറഞ്ഞു.
ശ്രീനിവാസന് സൗന്ദര്യം ഇല്ലേ എന്നല്ല താന്‍ ചോദിച്ചതെന്നും മറ്റ് മൂന്ന് നടന്മാരുടെ ലിസ്റ്റില്‍ ശ്രീനിവാസന്റെ പേര് കൂടി വേണമെന്നാണ് താന്‍ പറഞ്ഞതെന്നും ഉര്‍വശി പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള ആളുകളെല്ലാം സൗന്ദര്യമുള്ളവരാണെന്നും തനിക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് സൗന്ദര്യമില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ശ്രീനിവാസന് സൗന്ദര്യം ഇല്ലേ എന്നല്ല ഞാന്‍ ചോദിച്ചത്. പലരും ആ ഇന്റര്‍വ്യൂയിലെ എന്റെ വാക്കുകള്‍ തെറ്റായിട്ട് വ്യാഖ്യാനിച്ചതാണ്. എന്നോട് ചോദിച്ചത്, ‘മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഈ മൂന്ന് പേരില്‍ ആരുടെ കൂടെ അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം’ എന്നായിരുന്നു. ആ ലിസ്റ്റില്‍ ശ്രീനിവാസന്റെ പേര് ഇല്ലാത്തത് എന്തേ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. ബാക്കി മൂന്ന് പേരെപ്പോലെ നല്ല ടാലന്റുള്ളയാളാണ് ശ്രീനിവാസനും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
പല മീഡിയാസും ‘ശ്രീനിവാസന് സൗന്ദര്യം ഇല്ലേ എന്ന ഉര്‍വശി ചോദിച്ചു’ എന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുത്തു. സൗന്ദര്യം എന്നതിനെപ്പറ്റി എന്റെ കാഴ്ചപ്പാട് കുറച്ച് വ്യത്യസ്തമാണ്. എനിക്ക് ഇഷ്ടമുള്ള ആളുകളെല്ലാം എനെന സംബന്ധിച്ച് സൗന്ദര്യമുള്ളവരാണ്. എനിക്ക് ഇഷ്ടമല്ലാത്തവര്‍ക്ക് ഒട്ടും സൗന്ദര്യമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi about her statement on Sreenivasan