ശ്രീനിവാസന് പണ്ട് മുതലേ സൂപ്പര്‍സ്റ്റാറുകളെക്കാള്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നുവെന്ന് ഉര്‍വശി. അക്കാര്യത്തില്‍ താന്‍ എന്നും ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും ഉര്‍വശി പറയുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ജലധാര പമ്പ് സെറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജഗദീഷിനെ പോലുള്ള മുന്‍ നിര നടന്മാരുടേത് അല്ലാത്ത ചിത്രങ്ങളില്‍ നായികയായി വന്നപ്പോഴുള്ള അനുഭവം എന്തായിരുന്നു എന്ന ചോദ്യതിനാണ് ഉര്‍വശി മറുപടി പറഞ്ഞത്.
ഒരു നടന്റെ യോഗ്യത എന്താണ് എന്ന് സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോമന്‍സ് വെച്ച് മാത്രമാണ് താന്‍ അളക്കുന്നതെന്നും അതിന് അപ്പുറത്ത് ഒന്നും തന്നെയില്ല എന്നും ഉര്‍വശി പറയുന്നു.
സ്വഭാവം വെച്ച് ആണെങ്കില്‍ പലരുടെ കൂടെയും അഭിനയിക്കാതെ വരും ചിലരുടെ കൂടെ മാത്രം അഭിനയിക്കേണ്ടി വരും അങ്ങനെ ഒന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
നടന്മാരുടെ കോണ്‍ഫിഡന്‍സില്‍ താന്‍ എന്നും ആരാധിക്കുന്ന നടനാണ് ശ്രീനിവാസന്‍ എന്നും അദ്ദേഹത്തിന് പണ്ടും സൂപ്പര്‍സ്റ്റാറുകളെക്കാള്‍ കോണ്‍ഫിഡന്‍സാണെന്നും ഉര്‍വശി പറയുന്നുണ്ട്.
‘എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡന്‍സിന്റെ വലിയ ആരാധികയാണ് ഞാന്‍ എന്നും,’ ഉര്‍വശി പറഞ്ഞു.
സാനു കെ ചന്ദ്രന്‍, ആശിഷ് ചിന്നപ്പ, പ്രിജിന്‍ എം.പി എന്നിവര്‍ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ്. ഉര്‍വശിയെ കൂടാതെ ഇന്ദ്രന്‍സ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സനുഷ, നിഷ സാരംഗ്, അല്‍താഫ് സലിം, വിഷ്ണു ഗോവിന്ദന്‍, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്‍ ഫെയിംസ് ഫിലിമിലാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 11നാണ് തിയേറ്ററുകളില്‍ എത്തുന്നത്.