| Monday, 2nd July 2018, 9:36 pm

ദിലീപിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓണസദ്യയെക്കുറിച്ച് ചോദിക്കാന്‍ പറഞ്ഞ ഊര്‍മ്മിള ഉണ്ണിയെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതിനെ പറ്റി ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ ഊര്‍മ്മിള ഉണ്ണിയെ ട്രോളി സോഷ്യല്‍ മീഡിയ.

പ്രതികരിക്കാനില്ലെന്നും താനൊരു സാധാരണ കലാകാരിയുമാണെന്ന് പറഞ്ഞ് തുടങ്ങിയ ഊര്‍മ്മിളാ ഉണ്ണി തന്നോട് സദ്യ വിളമ്പുന്നതിനെപ്പറ്റിയോ, പാട്ട് പാടുന്നതിനെപ്പറ്റിയോ ചോദിക്കാനാണ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഞാന്‍ ഒന്നും പറയില്ലെന്നും ഞാനൊരു മന്ദബുദ്ധിയാണെന്ന് വിചാരിച്ചോളു എന്നും ഊര്‍മ്മിളാ ഉണ്ണി പറയുന്നുണ്ട്.

ഒരു അമ്മ എന്ന നിലയില്‍ ആശങ്കയില്ലേ എന്ന് ചോദിച്ചപ്പോള്‍ അമ്മയെ കാണണം എന്ന് പറഞ്ഞ് ഊര്‍മ്മിളാ ഉണ്ണി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങളും ട്രോളുകളും ഉയരുന്നത്.

ഊര്‍മ്മിള ഉണ്ണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ചില ട്രോളുകള്‍ താഴെ ചേര്‍ക്കുന്നു


ട്രോളിനു കടപ്പാട്: അതുൽ കെ ( ഐ.സി.യു ഗ്രൂപ്പ്)



ട്രോളിനു കടപ്പാട്:

ബോബനും മോളിയും ( ഐ.സി.യു ഗ്രൂപ്പ്)



ട്രോളിനു കടപ്പാട്:

രാഹുൽ കെ രാജൻ ( ഐ.സി.യു ഗ്രൂപ്പ്)



ട്രോളിനു കടപ്പാട്:

കല്യാണി കല്ലു ( ഐ.സി.യു ഗ്രൂപ്പ്)



We use cookies to give you the best possible experience. Learn more