national news
ഊര്‍മിള മതോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ടു; പാര്‍ട്ടിയുടേത് നിരുത്തരവാദപരമായ പെരുമാറ്റമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 10, 09:59 am
Tuesday, 10th September 2019, 3:29 pm

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിളാ മതോണ്ഡ്കര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ക്കയറി അഞ്ചുമാസത്തിനുള്ളിലാണ് രാജി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഊര്‍മിളയുടെ നീക്കം.

പാര്‍ട്ടി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും നേതാക്കള്‍ക്കു ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ഗ്രൂപ്പ് വഴക്കുകളിലാണ് താത്പര്യമെന്നും ഊര്‍മിള രാജിക്കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതു സംബന്ധിച്ചു താന്‍ ദല്‍ഹിയിലേക്കു കത്തയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പകരം താന്‍ പരാതി ഉന്നയിച്ച പലരെയും ഉന്നതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തെന്നാണ് ഊര്‍മിളയുടെ ആരോപണം.

മുംബൈ നോര്‍ത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഊര്‍മിള മത്സരിച്ചത്. പക്ഷേ വിജയിക്കാനായില്ല. ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയെ പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ചിലാണ് ഊര്‍മിള കോണ്‍ഗ്രസില്‍ പ്രവേശിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം താന്‍ പാര്‍ട്ടി വിടില്ലെന്നായിരുന്നു അന്ന് ഊര്‍മിള പറഞ്ഞത്.