| Tuesday, 9th July 2019, 6:46 pm

'എല്ലാ പാര്‍ട്ടികളിലും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്'; കത്ത് ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് ഊര്‍മിള മണ്ഡോത്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ കോണ്‍ഗ്രസിലെ ആഭ്യന്തര കാലാപങ്ങള്‍ തുറന്നു കാട്ടി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്ത് ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച് ബോളിവുഡ് നടിയും കോണ്‍ഗ്രസ് എം.പിയുമായ ഊര്‍മിള മണ്ഡോത്കര്‍. കത്തില്‍ ഊര്‍മിളയുടെ സഹപ്രവര്‍ത്തകനായ സഞ്ജയ് നിരുപത്തിന്റെ വിശ്വസ്തര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

‘കത്ത് പരസ്യമായത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. എല്ലാ പാര്‍ട്ടികളിലും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമ്പോള്‍ എന്റെ രാജ്യത്തെ സേവിക്കുകയല്ലാതെ വ്യക്തിപരമായ യാതൊരു താല്‍പ്പര്യമോ അജണ്ടയോ എനിക്കില്ല.’ ഊര്‍മിള മണ്ഡോത്ക്കര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും വിജയിച്ച മണ്ഡോത്ക്കര്‍ പാര്‍ട്ടിയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് കത്ത് എഴുതിയതെന്ന് എന്ന് വ്യക്തമാക്കി.

”ഈ കത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കും എക്‌സിറ്റ് പോളുകള്‍ക്കും മുന്‍പ് എഴുതിയതാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ എന്റെ ആത്മാര്‍ത്ഥത, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നിവ മാത്രമാണ് കാണിക്കുന്നത്.” ഊര്‍മിള പറഞ്ഞു.

മുംബൈ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപത്തിന്റെ അടുത്ത അനുയായിയായ സന്ദേഷ് കൊണ്ഡ്‌വില്‍കാരന്ദ് ഭൂഷണ്‍ പാട്ടീലിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഊര്‍മിള പാര്‍ട്ടി നേതൃത്വത്തിന് കത്ത് എഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് മെയ് 16 നാണ് ഊര്‍മിള കത്ത് സമര്‍പ്പിച്ചത്.

ഇതില്‍ പാര്‍ട്ടിയുടെ പ്രാദേശിക തലത്തിലുള്ള ഏകോപനത്തില്‍ നേതൃത്വത്തിന്റെ പരാജയം, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ അണിനിരത്തുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more