| Wednesday, 31st October 2018, 9:07 am

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തുറന്നപോരിലേക്ക്; ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സി.എന്‍.ബി.സി -ടി.വി 18 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഉര്‍ജിതുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു.

നേരത്തെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനാണെന്ന് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു.

2008-14 കാലഘട്ടത്തില്‍ സാമ്പത്തിക നില സജീവമാക്കി നിര്‍ത്തുന്നതിന് ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചില്ലെന്നാണ് ജെയ്റ്റ്ലിയുടെ ആക്ഷേപം.

ALSO READ: മന്ത്രി മാത്യു.ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പറഞ്ഞിരുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2008-14 ബാങ്കുകള്‍ വാതിലുകള്‍ തുറന്നിട്ട് വകതിരിവില്ലാതെ വായ്പകള്‍ നല്‍കി. ഈ സമയത്ത് റിസര്‍വ് ബാങ്കും സര്‍ക്കാരും വെവ്വേറെ വഴികളിലായിരുന്നു. റിസര്‍വ് ബാങ്ക് എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more