ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ധര്‍ണ്ണ തുടരുന്നതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടു. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് പിണറായി വിജയനോടൊപ്പമുണ്ടായിരുന്നത്. നീതി ആയോഗ് യോഗത്തിനിടെയാണ് കൂടിക്കാഴ്ച.
നേരത്തെ കെജ്‌രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. കെജ്രിവാളിനെ രാജ്നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലുമുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന്റെ വസതിയില്‍ നാലുമുഖ്യമന്ത്രിമാരും എത്തിയത്.
സര്‍ക്കാരിനോടുള്ള ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയായ രാജ്നിവാസില്‍ സമരം ചെയ്യുന്നത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരാണ് കെജ്‌രിവാളിനൊപ്പം കുത്തിയിരിപ്പ് സത്യഗ്രഹം അനുഷ്ഠിക്കുന്ന മന്ത്രിമാര്‍.
WATCH THIS VIDEO: