'രാഹുല്‍ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയം'; ഭാരത് ബച്ചാവോ റാലിയില്‍ പ്രിയങ്ക
India
'രാഹുല്‍ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട സമയം'; ഭാരത് ബച്ചാവോ റാലിയില്‍ പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 12:45 pm

ന്യൂദല്‍ഹി: ഭാരത് ബച്ചാവോ റാലിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി

ഭാരത് ബച്ചാവോയിലൂടെ എന്താണ് നമ്മള്‍ ചെയ്യേണ്ടത്? ആരെയാണ് നമ്മുടെ രാജത്ത് നിന്നും നമ്മള്‍ പ്രതിരോധിക്കേണ്ടത്?

സ്‌നേഹവും സമാധാനവും സാഹോദര്യവും കാത്തൂസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. – പ്രിയങ്ക പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി രാജ്യത്തിന് എന്താണ് നല്‍കിക്കൊണ്ടിരിക്കുന്നത്? നമ്മള്‍ ആലോചിക്കണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം നമ്മിലേക്ക് നോക്കുമായിരുന്നു എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തി ആറ് വര്‍ഷത്തിനിപ്പുറം എന്താണ് അവസ്ഥ?- പ്രിയങ്ക ചോദിച്ചു.

ബി.ജെ.പി സര്‍ക്കാരിന്റെ 6 വര്‍ഷത്തിനുശേഷം ജി.ഡി.പി തകരുകയാണ്. ഫാക്ടറികള്‍ അടച്ചുപൂട്ടുന്നു. ഇന്ന് തൊഴിലില്ലായ്മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാ ബസ് സ്റ്റോപ്പിലും പത്രങ്ങളിലും നമ്മള്‍ കാണുന്നത് മോദി വന്നാല്‍ എല്ലാം ശരിയാകും എന്ന വാചകമാണ്. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്. ഒരു കിലോ ഉള്ളിയുടെ വില നൂറ് രൂപയായി. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയില്‍ രാജ്യം എത്തി.
മാത്രമല്ല നാല് കോടി തൊഴിലുകള്‍ ഇല്ലാതായി. ഇതാണ് മോദി വന്നതിലൂടെ സംഭവിച്ചത്.

രാജ്യത്ത് നടക്കുന്ന അനീതിയ്‌ക്കെതിരെ പോരാടിയില്ലെങ്കില്‍ നമ്മള്‍ ഭീരുക്കളാണ്. ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങള്‍ക്കെതിരെയും പോരാടേണ്ടതുണ്ട്. രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

ബാബാ സാഹേബിന്റെ ഭരണഘടന ഈ സര്‍ക്കാര്‍ തകര്‍ക്കുന്ന നാള്‍ വിദൂരമല്ല. ജനങ്ങളോട് ശബ്ദമുയര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഓരോ ഇന്ത്യക്കാരന്റേയം സ്വപ്‌നം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. -പ്രിയങ്ക പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ