ഗുര്‍ഗോണ്‍: ഗുര്‍ഗോണില്‍ പുതുവര്‍ഷാഘോഷത്തിനെത്തിയ യുവാക്കളെ തല്ലിച്ചതച്ച് പൊലീസുകാര്‍. തെമ്മാടിത്തരം കാണിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഗുര്‍ഗോണിലെ സഹാറ മാളിന് പുറത്തുവെച്ചായിരുന്നു സംഭവം. പൊലീസുകാരും മാളിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
#WATCH: Police thrashed, baton-charged youth outside Sahara Mall on Mehrauli Gurgaon Road, last night, for indulging in hooliganism pic.twitter.com/NK7oXDpvDs
— ANI (@ANI) January 1, 2018
മാളിന് പുറത്ത് ആളുകള്‍ കൂടിനില്‍ക്കുന്നതിനിടെ പെട്ടെന്ന് തന്നെ ഒരു പൊലീസുകാരന്‍ വന്ന് കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുള്ള മറ്റൊരു യുവാവിനെക്കൂടി മറ്റൊരു പൊലീസുകാരന്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഇതോടെ ഓടിയെത്തിയ മറ്റു പൊലീസുകാര്‍ ഇരുവരേയും ലാത്തിയുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തെമ്മാടിത്തരം കാണിക്കുന്നോ എന്ന് ചോദിച്ചായിരുന്നു പൊലീസിന്റെ മര്‍ദ്ദനം. എന്നാല്‍ എന്ത് തെറ്റാണ് ഇവര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.