| Thursday, 27th July 2017, 9:44 pm

കഷ്ടകാലം വരുമ്പോള്‍ സ്വന്തം ബാറ്റ് വരെ ചതിക്കും; ലങ്കയെ തകര്‍ത്തത് തരംഗയുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട്, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാലെ: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ലങ്ക പതറാന്‍ തുടങ്ങിയത് തരംഗയുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടോടെയാണ്. ഷമിയുടെ രണ്ടാം സ്പെല്ലില്‍ ഒരൊറ്റ ഓവറില്‍ രണ്ട് വിക്കറ്റ് വീണതോടെ തകര്‍ച്ചയിലേക്ക് വീണ ലങ്ക പരിചയസമ്പന്നരായ തരംഗയും മാത്യൂസും ക്രീസില്‍ ഒരുമിച്ചതോടെ ആശ്വസിച്ചതായിരുന്നു.

എന്നാല്‍ അപ്രതീക്ഷിത റണ്ണൗട്ടിലൂടെ തരംഗ പുറത്തായതോടെ ലങ്ക പരുങ്ങലിലായി. അശ്വിന്റെ 34-ാമത്തെ ഓവറിലെ അവസാന പന്ത് ക്രീസിനു പുറത്തിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച തരംഗയുടെ ബാറ്റില്‍ തട്ടിയ പന്ത് സില്ലി പോയിന്റിലുണ്ടായിരുന്ന മുകുന്ദിനാണ് ലഭിച്ചത്.


Also Read:  ‘എന്റെ പിന്‍ഭാഗത്ത് തേങ്ങ വച്ച് എറിഞ്ഞാല്‍ ആ തേങ്ങ ഞാനവരുടെ തലയ്ക്ക് എറിയും’; തപസി പന്നുവിന് പിന്നാലെ സിനിമയിലെ ‘പൂവേറ്’ രംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആമി ജാക്‌സണും ഇലിയാനയും


മുകുന്ദ് എറിഞ്ഞുകൊടുത്ത പന്ത് പിടിച്ചെടുത്ത് ഉടന്‍ തന്നെ വിക്കറ്റ് കീപ്പര്‍ സാഹ സ്റ്റംമ്പ് തെറിപ്പിച്ചു. അതിനു മുമ്പേ തരംഗ ക്രീസില്‍ ബാറ്റ്് കുത്തിയിരുന്നെങ്കിലും സാഹ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ബാറ്റ് ക്രീസില്‍ നിന്ന് ഉയര്‍ന്നായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ അപ്പീലിനെ തുടര്‍ന്ന് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ തരംഗ ഔട്ടാവുകയായിരുന്നു. എന്നാല്‍ ഐ.സി.സി ഈ നിയമം ഒക്ടോബറോടുകൂടി മാറുമെന്ന് അറിയിച്ചു. പുതിയ നിയമപ്രകാരം ക്രീസില്‍ ബാറ്റ് കുത്തിയശേഷം ബാറ്റ് ക്രീസില്‍ നിന്നുയര്‍ന്നാലും ബാറ്റ്സ്മാന്‍

We use cookies to give you the best possible experience. Learn more