| Tuesday, 1st October 2019, 8:49 pm

വിമതനായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്; ശിവസേന-ബി.ജെ.പി സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി; നീക്കം പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നവി മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്. ഉറാന്‍ നിയമസഭാ സീറ്റ് ശിവസേനക്ക് വിട്ടുകൊടുത്ത് പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് ബി.ജെ.പി വിശ്വസ്തന്‍ മഹേഷ് ബാലടി വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

മഹേഷ് ബാലടിയുടെ നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. ഈ മേഖലയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഏക നേതാവാണ് മഹേഷ് ബാലടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ സിറ്റിംഗ് എം.എല്‍.എ മനോഹര്‍ ഭോയറിനെ ബി.ജെ.പി-ശിവസേന-ആര്‍.പി.ഐ സംയോജിത സഖ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഇതില്‍ അതൃപ്തി അറിയിച്ച ബാലാടി അടുത്ത സുഹൃത്തുക്കളുമായി കൂടിയാലോചിച്ചാണ് ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

‘സേനയ്ക്ക് സീറ്റ് വിടാനുള്ള പാര്‍ട്ടിയുടെ ആഹ്വാനത്തില്‍ അതൃപ്തിയുള്ള ഞാന്‍ ഉറാനില്‍ നിന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം എനിക്ക് പല നേതാക്കളും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഫലമുണ്ടായില്ല.’ അദ്ദേഹം പ്രതികരിച്ചു.

2014 ല്‍ പി.ഡബ്ല്യൂ.പിയുടെ വിവേക് പാട്ടീലിനെതിരെ ചെറിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ഭോയറെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ബാലാടിയെപ്പോലുള്ള ഒരു ബി.ജെ.പി നേതാവില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more