നവി മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്. ഉറാന്‍ നിയമസഭാ സീറ്റ് ശിവസേനക്ക് വിട്ടുകൊടുത്ത് പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് ബി.ജെ.പി വിശ്വസ്തന്‍ മഹേഷ് ബാലടി വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
‘സേനയ്ക്ക് സീറ്റ് വിടാനുള്ള പാര്‍ട്ടിയുടെ ആഹ്വാനത്തില്‍ അതൃപ്തിയുള്ള ഞാന്‍ ഉറാനില്‍ നിന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം എനിക്ക് പല നേതാക്കളും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഫലമുണ്ടായില്ല.’ അദ്ദേഹം പ്രതികരിച്ചു.
2014 ല്‍ പി.ഡബ്ല്യൂ.പിയുടെ വിവേക് പാട്ടീലിനെതിരെ ചെറിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ഭോയറെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ബാലാടിയെപ്പോലുള്ള ഒരു ബി.ജെ.പി നേതാവില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.