ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റ് മുക്കി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി യു. പ്രതിഭ എം.എല്‍.എ. താന്‍ പോലുമറിയാതെ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് നാട് മുഴുവന്‍ ഇത്രമേല്‍ പ്രതിസന്ധിയിലാക്കുമെന്ന് താന്‍ അറിഞ്ഞില്ലെന്ന് എം.എല്‍.എ പറഞ്ഞു. ‘എന്നാല്‍ കേട്ടോളൂ, ഞാന്‍ പോസ്റ്റ് ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല, അറിയാമല്ലോ’ എന്ന് പ്രതിഭ ഫേസ്ബുക്കില്‍ എഴുതി.
താന്‍ പോലുമറിയാത്ത സംഭവത്തില്‍ ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകള്‍ പോലും വലിച്ചിഴച്ച് ചര്‍ച്ച ചെയ്യുന്ന അവസ്ഥ പോലുമുണ്ടായെന്ന് പ്രതിഭ കുറ്റപ്പെടുത്തി.
‘ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാന്‍ പോലും കാണുന്നതിന് മുമ്പ് അതിനെ ദുര്‍വ്യാഖ്യാനിച്ചു. ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടുകൂട്ടി.. ചില മാധ്യമങ്ങളും അത് ഏറ്റെടുത്തു.’ പ്രതിഭ ഫേസ്ബുക്കില്‍ എഴുതി.
യു. പ്രതിഭ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചുകൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്….
ഇനി കാര്യത്തിലേക്ക് കടക്കാം…
ഇന്നലെ ഞാന്‍ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി… നാട് മുഴുവന്‍ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നില്‍ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്.
എന്തൊരു കരുതല്‍ ആണ് ഇവര്‍ക്കൊക്കെ എന്നോട്.. ശ്ശൊ ഓര്‍ത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ …
അപ്പോ ഒരു സത്യം പറയാം. പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി, ദൂര്‍വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസ് കാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച്, ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടുകൂട്ടി.. ചില മാധ്യമങ്ങളും അത് ഏറ്റെടുത്തു.
ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകള്‍ വലിച്ചിഴക്കുന്നു ചര്‍ച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..
എന്നാല്‍ കേട്ടോളൂ ഞാന്‍ പോസ്റ്റ് ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല, അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..
സമര്‍ത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോണ്‍ഗ്രസ് കാരുടെ ഫ്രസ്ട്രേഷന്‍ എന്തായാലും ഇന്നലെ പുറത്തു ചാടി..
അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുര്‍ഭാവന വിളയാടണ്ടത് അല്ലയേ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ..
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight:U Prathiba Facebook Post