മലയാള ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരിപാടികളിലൊന്നായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകരേറെയായിരുന്നു.
2015 ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരില്‍ മറ്റൊരു ചാനലില്‍ എത്തിയിരിക്കുകയാണ്. സീ ടിവിയില്‍ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.
പരിപാടിയുടെ ഓണം ടീസര്‍ ചാനല്‍ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മാത്രമല്ല സഹതാരങ്ങളായി എത്തിയിരുന്ന രാജേന്ദ്രന്, മുരളി മാനിഷാദ, ബിനോജ് കുളത്തൂര്‍, വര്‍ഷ അഭയ് തുടങ്ങിയവരും എരിവും പുളിയിലുമുണ്ട്.
എന്തായാലും ബാലുവും നീലുവും കേശുവും ശിവാനിയും ലച്ചുവും മുടിയനും പാറുക്കുട്ടിയും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഉപ്പും മുളകും തിരിച്ചുകൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Uppum Mulakum serial team comes back with new seriies Erivum Puliyum in Zee TV