| Monday, 6th August 2018, 9:38 pm

അവിശ്വാസപ്രമേയത്തിന് പിന്നാലെ രാജ്യസഭയിലും കരുത്ത് കാട്ടാന്‍ പ്രതിപക്ഷം; ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ കണ്ണുംനട്ട് എന്‍.ഡി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം ശക്തിപ്പെടുത്താനൊരുങ്ങി പ്രതിപക്ഷം. നിലവില്‍ സഭയില്‍ എന്‍.ഡി.എക്കാളും ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയക്ക് വിജയം സുനിശ്ചിതമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

ലോക്‌സഭയിലെ അവിശ്വാസപ്രമേയം എന്‍.ഡി.എ അതിജീവിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ഐക്യം ഉറപ്പുവരുത്താനായതും രാഹുലിന്റെ പ്രസംഗവും എതിര്‍ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. മാത്രമല്ല ബിഹാറിലെ അഭയകേന്ദ്രത്തിലെ പീഡനം പുറത്തുവന്ന സാഹചര്യത്തില്‍ ആര്‍.ജെ.ഡി നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടി-ആം ആദ്മി നേതാക്കള്‍ ഒരുമിച്ച് എത്തിയതും വിശാലസഖ്യം രൂപപ്പെടുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആഗസ്റ്റ് 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിലും ഈ ഐക്യം കാത്തുസൂക്ഷിക്കാനായിരിക്കും പ്രതിപക്ഷം ശ്രദ്ധിക്കുന്നത്.

ALSO READ: ദളിതരെ ദ്രോഹിച്ചാല്‍ ഉടനടി നടപടി; എസ്.സി – എസ്.ടി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

അതേസമയം ചാഞ്ചാട്ടമുള്ള വോട്ടുകളെ ലക്ഷ്യമിട്ടാണ് എന്‍.ഡി.എ നീക്കം. ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജെ.ഡി.യുവിന്റെ ഹരിവംശിനെ നിര്‍ദ്ദേശിച്ചത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്. മുന്‍ മാധ്യമപ്രവര്‍ത്തകനാണ് ഹരിവംശ്. ബിഹാറിലും ജാര്‍ഖണ്ഡിലും വ്യാപക പ്രചാരമുള്ള പ്രഭാത് ഖഭാര്‍ എന്ന പത്രത്തിലെ എഡിറ്ററായിരുന്നു ഹരിവംശ്.

ബി.ജെ.ഡിയും എ.ഐ.എ.ഡി.എം.കെയും ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹരിവംശിന്റെ സ്ഥാനാര്‍ത്ഥിത്വം. മാത്രമല്ല ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ക്കുള്ള ശമനം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം.

ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ന്യൂനപക്ഷമാണ് എന്‍.ഡി.എ. 245 അംഗ രാജ്യസഭാ സീറ്റില്‍ 90 എം.പിമാരാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്കുള്ളത്. 122 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.

കേവലഭൂരിപക്ഷത്തിന് 32 എം.പിമാരുടെ പിന്തുണ കുറവാണ് എന്‍.ഡി.എയ്ക്ക്. ബി.ജെ.പി(73), ബോഡോലാന്റ് പീപ്പിള്‍സ് ഫ്രന്റ് (1), ജെ.ഡി.യു (6), നോമിനേറ്റ് ചെയ്തവര്‍ (4), നാഗാ പീപ്പിള്‍സ് ഫ്രന്റ് (1), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എ (1), ശിരോമണി അകാലിദള്‍ (3), സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ് (1) എന്നിങ്ങനെയാണ് എന്‍.ഡി.എയിലെ കക്ഷിനില.

ALSO READ: “തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്”; ആം ആദ്മി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

112 എം.പിമാരുള്ള പ്രതിപക്ഷത്തിന് മറ്റ് അട്ടിമറികളുണ്ടായില്ലെങ്കില്‍ വിജയം സുനിശ്ചിതമാണ്. കേവല ഭൂരിപക്ഷത്തില്‍ നിന്ന് 10 എം.പിമാരുടെ കുറവെ പ്രതിപക്ഷത്തിനൊള്ളൂ.

എ.എ.പി (3), തൃണമൂല്‍ കോണ്‍ഗ്രസ് (13), ബി.എസ്.പി (4), സി.പി.ഐ. (2), സി.പി.ഐ.എം (5), കോണ്‍ഗ്രസ് (50), ഡി.എം.കെ (4), മുസ്‌ലിം ലീഗ് (1) ജെ.ഡി.എസ് (1), കേരള കോണ്‍ഗ്രസ് എം.(1) എന്‍.സി.പി (4) ആര്‍.ജെ.ഡി. (5), എസ്.പി (13), ടി.ഡി.പി (6) എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില.

ALSO READ: അതിക്രമത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം, ആരോപണവിധേയന്‍ ഇപ്പോള്‍ സംഘടനാംഗമല്ല: എസ്.എഫ്.ഐ ദല്‍ഹി

ശിവസേനയുടെയും എ.ഐ.ഡി.എം.കെയുടേതുമടക്കം 42 എം.പിമാരുടെ പിന്തുണ ഇതുവരെ വ്യക്തമായിട്ടില്ല. എ.ഐ.ഡി.എം.കെ (13), ബി.ജെ.ഡി (9) ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (1), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (2), ശിവസേന (3), തെലങ്കാന രാഷ്ട്രീയ സമിതി (6), യുവജന ശ്രമിക റിഥു കോണ്‍ഗ്രസ് പാര്‍ട്ടി (2) സ്വതന്ത്രര്‍ (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.

ഇവരില്‍ എ.ഐ.ഡി.എം.കെയുടെയും ബി.ജെ.ഡിയുടെയും വോട്ടാണ് എന്‍.ഡി.എ ലക്ഷ്യംവെക്കുന്നത്. ശിവസേന ലോക്‌സഭയിലെ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. അവിശ്വാസപ്രമേയത്തിന് തൊട്ടുമുന്‍പായി ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയതിനാല്‍ ഇവരുടെ നിലപാട് ഇനിയും ഉറപ്പിക്കാനായിട്ടില്ല.

ALSO READ: എസ്.ഡി.പി.ഐയുടെ വീട്ടില്‍ കയറിയവര്‍ക്ക് ആര്‍.എസ്.എസിന്റെ വീട്ടില്‍ കയറാന്‍ നട്ടെല്ലുണ്ടോ: എം.എസ്.എഫ് നേതാവിന്റെ വിദ്വേഷ പോസ്റ്റ്

എന്നാല്‍ ടി.ആര്‍.എസ്, ഐ.എന്‍.എല്‍.ഡി, മൂന്ന് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയാണ് പ്രതിപക്ഷം നോട്ടമിടുന്നത്. സഖ്യസാധ്യതകളെ ഭാവിയിലും സജീവമാക്കാന്‍ കോണ്‍ഗ്രസേതര സ്ഥാനാര്‍ത്ഥിയെ ആയിരിക്കും പാര്‍ട്ടി ആലോചിക്കുന്നതെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസ് നേതാവും മലയാളിയുമായ പി.ജെ കുര്യന്റെ കാലാവധി ഈ വര്‍ഷം ജൂലൈ 1 ന് അവസാനിച്ചതോടെയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more